ന്യൂഡൽഹി: വിമാന ഇന്ധനവിലയിൽ (എ.ടി.എഫ്) വൻ വർധന. കിലോ ലിറ്ററിന് 6,188.25 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 5.3ശതമാനമാണ് വർധന. ഇതോടെ ഡൽഹിയിൽ കിലോ ലിറ്റർ എ.ടി.എഫിന് 1,23,039.71 (ലിറ്ററിന് 123 രൂപ) രൂപയായാണ് വില വർധിച്ചത്. ഈ വർഷം പത്താമത്തെ വില വർധിപ്പിക്കലാണിത്.
അന്താരാഷ്ട്ര എണ്ണവില വർധനയാണ് എ.ടി.എഫിന്റെ വില കൂട്ടാൻ കാരണമായി പറയുന്നത്. അതേസമയം, പെട്രോൾ, ഡീസൽ വില ഒറ്റയടിക്ക് പത്തു രൂപവെച്ച് കൂട്ടിയശേഷം തുടർച്ചയായി 41ാം ദിവസവും അതേനിരക്ക് തുടരുകയാണ്. മാർച്ച് 22നും ഏപ്രിൽ ആറിനുമിടക്കാണ് പെട്രോൾ, ഡീസൽ വില അവസാനം കൂട്ടിയത്.