Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചൈനക്കെതിരെ...

ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക്​ പരാതി നൽകി ജപ്പാൻ

text_fields
bookmark_border
ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക്​ പരാതി നൽകി ജപ്പാൻ
cancel

വാഷിങ്​ടൺ: ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക്​ പരാതി നൽകി ജപ്പാൻ. സ്​റ്റൈയിൻലെസ്സ് സ്​റ്റീൽ ഉൽപന്നങ്ങൾക്ക്​ ചൈന ചുമത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ്​ പരാതി. 29 ശതമാനം നികുതി സ്​റ്റൈയിൻലെസ്സ്​ സ്​റ്റീൽ ഉൽപന്നങ്ങൾക്ക്​ ചുമത്തിയ ചൈനയുടെ നടപടി അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്​ ജപ്പാൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

2019ലാണ്​ സ്​റ്റൈയിൽലെസ്സ്​ സ്​റ്റീൽ ഉൽപന്നങ്ങൾക്ക്​ ചൈന അധിക നികുതി ഇൗടാക്കി തുടങ്ങിയത്​. ഇറക്കുമതി മൂലം പ്രാദേശിക വ്യവസായങ്ങൾക്ക്​ തിരിച്ചടി നേരിടുന്നുവെന്ന്​ പറഞ്ഞായിരുന്നു നടപടി. ജപ്പാൻ, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

ഗാട്ട്​ കരാറി​െൻറ ലംഘനമാണ്​ ചൈന നടത്തിയതെന്ന്​ ജപ്പാൻ വ്യക്​തമാക്കുന്നു. നിരവധി തവണ ഇക്കാര്യത്തിൽ ചൈനയുമായി ജപ്പാൻ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്​നത്തിന്​ പരിഹാരമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wtoChina
News Summary - Japan files complaint against China in WTO over anti-dumping duties
Next Story