അഞ്ച് ദിവസത്തിനിടെ ഓഹരി വിപണിയിൽ നിക്ഷേപകർക്കുണ്ടായത് 10.43 ലക്ഷം കോടിയുടെ നേട്ടം
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നിക്ഷേപകരുടെ വരുമാനത്തിലും വൻ വർധന. 10.43 ലക്ഷം കോടിയുടെ വർധനയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നിക്ഷേപകരുടെ സ്വത്തിലുണ്ടായത്.
വിദേശനിക്ഷേപം വൻതോതിൽ വിപണിയിലേക്ക് ഒഴുകിയതും ആഗോള സാഹചര്യങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 10,43,216.79 കോടി കൂടി 2,62,37,776.13 കോടിയായി വർധിച്ചു. മഹാവീർ ജയന്തി പ്രമാണിച്ച് ഏപ്രിൽ നാലിനും ദുഃഖവെള്ളിക്ക് വെള്ളിയാഴ്ചയും ഓഹരി വിപണി അവധിയായിരുന്നു. മറ്റ് ദിവസങ്ങളിലാണ് വിപണി വൻ നേട്ടമുണ്ടാക്കിയത്.
ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത 30 ഓഹരികൾ 2,219.25 പോയിന്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വർധിച്ചു. വിദേശപണം വൻതോതിൽ ഒഴുകിയതാണ് വിപണിക്ക് കരുത്തായതെന്നാണ് വിദഗ്ധരുടെ പക്ഷം. വ്യാഴാഴ്ച ബി.എസ്.ഇ സെൻസെക്സ് 143.66 പോയിന്റ് ഉയർന്നിരുന്നു. ആർ.ബി.ഐ റിപ്പോ റേറ്റിൽ മാറ്റം വരുത്താതിരുന്നത് വിപണിയെ പോസിറ്റീവായി സ്വാധീനിച്ചിരുന്നു.