Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇൻഷുറൻസ് പോളിസികൾ...

ഇൻഷുറൻസ് പോളിസികൾ ഇന്നുമുതൽ ഡിജിറ്റൽ

text_fields
bookmark_border
ഇൻഷുറൻസ് പോളിസികൾ ഇന്നുമുതൽ ഡിജിറ്റൽ
cancel

രാജ്യത്ത് പുതിയ ഇൻഷുറൻസ് പോളിസികൾ ഡ‍ിജിറ്റൽ രൂപത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരികയാണ്. അതോടെ ഇ-ഇൻഷുറൻസ് അക്കൗണ്ട് നിർബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതായത് ഇനി ഇൻഷുറൻസ് ഇടപാടുകളെല്ലാം ഓഹരി ഇടപാടുകളെപോലെ കടലാസ് രഹിതമായിരിക്കും. ഇന്നുമുതൽ ഡിജിറ്റൽ രൂപത്തിലാകും പോളിസികൾ അനുവദിക്കുക.

ഓഹരി ഉടമകൾക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇൻഷുറൻസ് പോളിസി ഉടമകൾ ഇ-ഇൻഷുറൻസ് അക്കൗണ്ട് (ഇ-ഐ.എ) ആരംഭിച്ച് അതിലാണ് ഡിജിറ്റൽ പോളിസി സൂക്ഷിക്കേണ്ടത്. ഈ അക്കൗണ്ടിലൂടെ ഒരു ഉപഭോക്താവിന്റെ എല്ലാവിധ ഇൻഷുറൻസ് പോളിസികളും (ലൈഫ്, ഹെൽത്ത്, ജനറൽ) മാനേജ് ചെയ്യാം. രേഖകൾ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടോ കൈമോ​ശം വരുമെന്ന് ഭയമോ വേണ്ട. ഒരിക്കൽ ഇ-ഇൻഷുറൻസ് അക്കൗണ്ട് ആരംഭിച്ചു കഴിഞ്ഞാൽ, പോളിസി ഉടമയുടെ കൈവശമുള്ള എല്ലാ കമ്പനികളുടെയും പോളിസികൾ ഇതിലേക്ക് ചേർക്കാൻ കഴിയും.

ഇ-ഇൻഷുറൻസ് അക്കൗണ്ട് തുറക്കുന്നതിന് നാല് ഇൻഷുറൻസ് റെപ്പോസിറ്ററികൾക്കാണ് ചുമതല. കാംസ് ഇൻഷുറൻസ് റെപ്പോസിറ്ററി, കാർവി, എൻ.എസ്.ഡി.എൽ ഡേറ്റാബേസ് മാനേജ്മെന്റ്, സെൻട്രൽ ഇൻഷുറൻസ് റെപ്പോസിറ്ററി ഓഫ് ഇന്ത്യ തുടങ്ങിയവയാണിവ. പുതിയ പോളിസി വാങ്ങുമ്പോൾ എവിടെ ഇ അക്കൗണ്ട് തുറക്കണമെന്ന് നിങ്ങൾക്ക് നി​ർദേശിക്കാം. നിങ്ങൾക്കു​വേണ്ടി ഇൻഷുറൻസ് കമ്പനി സൗജന്യമായി ഇ-ഐ.എ തുറക്കും. കെ.വൈ.സി രേഖകൾ ഹാജരാക്കേണ്ടിവരും

പഴയ പോളിസികൾ കടലാസ് രൂപത്തിൽ കൈവശം വെക്കുന്നതിന് തടസ്സമില്ല. അതേസമയം ഉപഭോക്താവിന് ആവശ്യമെങ്കിൽ ഡിജിറ്റലിന് പുറമെ കടലാസ് രൂപത്തിലും ഇൻഷുറൻസ് പോളിസി അനുവദിക്കാമെന്ന് ഐ.ആർ.ഡി.എ അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DigitalInsurance Policies
News Summary - Insurance policies are now digital
Next Story