Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇന്ത്യയുടെ വളർച്ച...

ഇന്ത്യയുടെ വളർച്ച കുറയുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

text_fields
bookmark_border
Nirmala Sitharaman explains why she speaks Hindi with
cancel

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള, ആ​ഭ്യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ള​ർ​ച്ചാ​മാ​ന്ദ്യം പ്ര​വ​ചി​ച്ച്​ സാ​മ്പ​ത്തി​ക സ​ർ​വേ. രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ഇ​ടി​ഞ്ഞേ​ക്കും. ക​യ​റ്റു​മ​തി വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വ​ള​ർ​ച്ച​നി​ര​ക്ക്​ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം നി​ല​വി​ലെ ഏ​ഴി​ൽ​നി​ന്ന്​ 6.5 ശ​ത​മാ​ന​മാ​യി കു​റ​യാം.

വി​വി​ധ മേ​ഖ​ല​ക​ളു​ടെ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന രേ​ഖ​യാ​യ സാ​മ്പ​ത്തി​ക സ​ർ​വേ കേ​ന്ദ്ര ബ​ജ​റ്റി​നു​ മു​ന്നോ​ടി​യാ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ്​ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ വെ​ച്ച​ത്. കോ​വി​ഡ്​​കാ​ല ന​ഷ്ട​ത്തി​ൽ​നി​ന്ന്​ ഉ​ണ​ർ​​വി​ലേ​ക്ക്​ സ​മ്പ​ദ്​​വ്യ​വ​സ്ഥ ക​ര​ക​യ​റു​ന്നു, അ​തി​വേ​ഗം വ​ള​രു​ന്ന പ്ര​മു​ഖ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യാ​യി ഇ​ന്ത്യ തു​ട​രും, മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച 11 ശ​ത​മാ​നം പ്ര​തീ​ക്ഷി​ക്കാം, ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം വ​ർ​ധി​ക്കും, മൂ​ല​ധ​ന നി​ക്ഷേ​പം കൂ​ടും തു​ട​ങ്ങി​യ പ്ര​തീ​ക്ഷ​ക​ളും സാ​മ്പ​ത്തി​ക സ​ർ​വേ പ​ങ്കു​വെ​ച്ചു.

രൂ​പ​യു​ടെ മൂ​ല്യ​ശോ​ഷ​ണ​ത്തെ​ക്കു​റി​ച്ച ആ​ശ​ങ്ക​യാ​ണ്​ സ​ർ​വേ പ്ര​ധാ​ന​മാ​യും പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. യു.​എ​സ്​ ഫെ​ഡ്​ നി​ര​ക്ക്​ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കും. അ​തു​വ​ഴി പ​ലി​ശ നി​ര​ക്കു​ക​ളും ഉ​യ​രും. ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച​ത്​ ഇ​റ​ക്കു​മ​തി കൂ​ട്ടും. ക​യ​റ്റു​മ​തി കു​റ​വാ​ണ്​; അ​ടു​ത്ത വ​ർ​ഷം വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​മി​ല്ല. ആ​ഗോ​ള​ത​ല​ത്തി​ൽ സാ​ധ​ന വി​ല റെ​ക്കോ​ഡ്​ ഉ​യ​ര​ത്തി​ൽ​നി​ന്ന്​ കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, യു​ക്രെ​യ്​​ൻ സം​ഘ​ർ​ഷ​ത്തി​നു മു​മ്പ​​ത്തെ സ്ഥി​തി​യി​ലേ​ക്ക്​ എ​ത്തി​യി​ട്ടി​ല്ല. ഇ​തും രൂ​പ​യെ ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​മു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥ മാ​റ്റം, വ​ർ​ധി​ച്ച ഉ​ൽ​പാ​ദ​ന ചെ​ല​വ് തു​ട​ങ്ങി​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ർ​വേ നി​ർ​ദേ​ശി​ച്ചു. കൃ​ഷി​ഭൂ​മി ചെ​റു​തു​ണ്ടു​ക​ളാ​യി. യ​ന്ത്ര​വ​ത്ക​ര​ണം കു​റ​വ്. കു​റ​ഞ്ഞ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യും വെ​ല്ലു​വി​ളി​യാ​ണ്.

അ​തേ​സ​മ​യം, സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്ക്​ കാ​ർ​ഷി​ക മേ​ഖ​ല പ്ര​ധാ​നം. കാ​ർ​ഷി​ക വാ​യ്പ ന​ൽ​കു​ന്ന​തി​ൽ ഉ​ദാ​ര​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ സ​മീ​പ​ന​ത്തി​ലൂ​ടെ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

കാ​ർ​ഷി​ക​വി​ഭ​വ സം​സ്ക​ര​ണ​ത്തി​ന്​ ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും സ​ർ​വേ ശി​പാ​ർ​ശ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpEcnomic surveyUnion Budget 2023
News Summary - India's GDP Growth To Slow Down To 6-6.8%, Forecasts Economic Survey
Next Story