Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_right40 വർഷത്തിനിടയിലെ...

40 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ; ജി.ഡി.പി കുറഞ്ഞു

text_fields
bookmark_border
40 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ; ജി.ഡി.പി കുറഞ്ഞു
cancel

ന്യൂഡൽഹി: നാല്​ പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ. സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ ജി.ഡി.പിയിൽ 1.6 ശതമാനം വളർച്ചയാണ്​ ജി.ഡി.പിയിൽ ഉണ്ടായത്​. 2020-21 സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയിൽ 7.3 ശതമാനത്തിന്‍റെ കുറവുണ്ടായെന്നും സ്റ്റാറ്റസ്റ്റിക്കൽ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകളിൽ നിന്ന്​ വ്യക്​തമാകും. കഴിഞ്ഞ 40 വർഷത്തിനി​ടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്​.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാല്​ ശതമാനമായി കുറഞ്ഞിരുന്നു. 11 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളർച്ചാ നിരക്കായിരുന്നു അത്​. സാമ്പത്തിക വർഷത്തിന്‍റെ ആദ്യത്തെ രണ്ട്​ പാദങ്ങളിലും കടുത്ത പ്രതിസന്ധിയാണ്​ ഇന്ത്യ അഭിമുഖീകരിച്ചത്​. ആദ്യപാദത്തിൽ ജി.ഡി.പി 24 ശതമാനവും രണ്ടാം പാദത്തിൽ 7.5 ശതമാനത്തി​േന്‍റയും കുറവുണ്ടായി. മൂന്നാം പാദത്തിൽ 0.5 ശതമാനത്തിന്‍റെ വളർച്ചയോടെയാണ്​ സമ്പദ്​വ്യവസ്ഥ തിരിച്ചുവന്നത്​.

2021-22 സാമ്പത്തിക വർഷത്തിലും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ പ്രവചിക്കുന്നത്​. കോവിഡ്​ രണ്ടാം തരംഗവും തുടർന്നുണ്ടായ ലോക്​ഡൗണുകളുമാണ്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയുണ്ടാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi
News Summary - India's Economy Contracts 7.3% In FY21, Worst In Over Four Decades
Next Story