Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡിനിടയിലും...

കോവിഡിനിടയിലും ഇന്ത്യയിൽ നിന്നുള്ള ബീഫ്​ കയറ്റുമതിയിൽ ഇടിവില്ല; സുഗമമായി നടക്കുന്നുവെന്ന്​ വാണിജ്യമന്ത്രാലയം

text_fields
bookmark_border
കോവിഡിനിടയിലും ഇന്ത്യയിൽ നിന്നുള്ള ബീഫ്​ കയറ്റുമതിയിൽ ഇടിവില്ല; സുഗമമായി നടക്കുന്നുവെന്ന്​ വാണിജ്യമന്ത്രാലയം
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ രൂക്ഷമായി തുടരുന്നതിനിടയിലും ഇന്ത്യയിൽ നിന്നുള്ള ബീഫ്​ കയറ്റുമതിയിൽ ഇടിവില്ല. 2020-21 വർഷത്തിൽ 3.17 ബില്യൺ ഡോളറിന്‍റെ ബീഫാണ്​ വിദേശരാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചത്​. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ കയറ്റുമതിയിൽ ഇടിവുണ്ടായിട്ടില്ലെന്നാണ്​ കണക്കുകളിൽ നിന്ന്​ വ്യക്​തമാകുന്നത്​.

ഇന്ത്യയിലെ ബീഫ്​ കയറ്റുമതി സുഗമമായി നടക്കുന്നുണ്ട്​. വിതരണശൃഖലയിൽ ഒരു തടസവും ഉണ്ടായിട്ടില്ല. ബീഫ്​ കയറ്റുമതി നടക്കുന്നതിനാൽ മറ്റ്​ രാജ്യങ്ങളിൽ ഭക്ഷ്യവസ്​തുക്കളുടെ വില വർധിച്ചിട്ടില്ലെന്ന്​ വാണിജ്യ മന്ത്രാലയം വ്യക്​തമാക്കി.

2,921 മെട്രിക്​ ടൺ ബീഫാണ് രാജ്യത്ത്​​ കഴിഞ്ഞ വർഷം കയറ്റി അയച്ചത്​. കയറ്റുമതിയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്​. ഹോങ്​കോങ്​, വിയറ്റ്​നാം, മലേഷ്യ, ഈജിപ്​ത്​, ഇന്തോനേഷ്യ, ഇറാഖ്​, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്​ ബീഫ്​ കൂടുതലായി കയറ്റി അയക്കുന്നത്​.

അന്താരാഷ്​ട്രതലത്തിലെ മാനദണ്ഡങ്ങളനുസരിച്ചാണ്​ ബീഫ്​ തയാറാക്കുന്നത്​. എല്ലില്ലാത്ത ബീഫാണ്​ കയറ്റുമതി ചെയ്യുന്നത്​. ഇത്​ സുരക്ഷിതമായ ഇറച്ചിയാണെന്നും വാണിജ്യമന്ത്രാലയത്തിന്‍റെ പ്രസ്​താവനയിൽ പറയുന്നു. നേരത്തെ ചൈന സുരക്ഷാ പ്രശ്​നങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നിന്നുള്ള ബീഫ്​ ഇറക്കുമതിക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beef
News Summary - India's Buffalo Meat Exports Value Stood Unchanged in 2020-21 Despite Pandemic
Next Story