Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോളറിനെതിരെ രൂപക്ക് കുതിപ്പ്; മൂല്യം 93.74ലെത്തി

text_fields
bookmark_border
ഡോളറിനെതിരെ രൂപക്ക് കുതിപ്പ്; മൂല്യം 93.74ലെത്തി
cancel

മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ 24 പൈസയുടെ നേട്ടത്തോടെ ഒരു ഡോളറിന് 93.74 രൂപ എന്ന നിലയിലെത്തി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപം വർധിച്ചതും പശ്ചിമേഷ്യയിൽ സംഘർഷം കുറയുമെന്ന പ്രതീക്ഷയുമാണ് രൂപക്ക് കരുത്തായത്.

ഇന്റർബാങ്ക് വിദേശനാണയ വിപണിയിൽ 93.85 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് നില മെച്ചപ്പെടുത്തി 93.74ലെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയും രൂപ മികച്ച നേട്ടം രേഖപ്പെടുത്തിയിരുന്നു. അന്ന് 43 പൈസ ഉയർന്ന് ഡോളറിനെതിരെ 93.98 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് രൂപയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണയായി. നേരത്തെ ബാരലിന് 117.64 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില 100 ഡോളറിന് താഴെയെത്തി. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില 0.15 ശതമാനം കുറഞ്ഞ് 98.17 ഡോളറിലായിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായാൽ സൈനിക സംഘർഷം കുറയുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. സംഘർഷം കുറഞ്ഞാൽ ക്രൂഡ് ഓയിൽ വിലയിലെ അപകടസാധ്യതാ പ്രീമിയം കുറയുകയും അത് രൂപക്ക് കൂടുതൽ അനുകൂലമാകുകയും ചെയ്യുമെന്ന് വിദേശനാണയ വിപണി വിദഗ്ധർ വിലയിരുത്തുന്നു. വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങലും രൂപയുടെ മൂല്യം വർധിക്കാൻ കാരണമായി. വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ 13,749.82 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി എക്സ്ചേഞ്ച് കണക്കുകൾ വ്യക്തമാക്കുന്നു. ഡോളർ സൂചികയും 0.12 ശതമാനം കുറഞ്ഞ് 102.18ലെത്തി.

അതേസമയം, തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിലായിരുന്നു. സെൻസെക്സ് 93.95 പോയിന്റ് താഴ്ന്ന് 80,919.19ലും നിഫ്റ്റി 30 പോയിന്റ് കുറഞ്ഞ് 24,968.80ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒക്ടോബർ 30ന് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 269.1 കോടി ഡോളർ കുറഞ്ഞ് 71,705.6 കോടി ഡോളറായെന്നും റിസർവ് ബാങ്ക് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Rupee Rises 24 Paise
Next Story