Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോളറിനെതിരെ നേട്ടമുണ്ടാക്കി രൂപ; തുടർച്ചയായ കുതിപ്പിന് പിന്നിലെ കാരണമെന്ത്?

text_fields
bookmark_border
ഡോളറിനെതിരെ നേട്ടമുണ്ടാക്കി രൂപ; തുടർച്ചയായ കുതിപ്പിന്  പിന്നിലെ കാരണമെന്ത്?
cancel

മുംബൈ: യു.എസ് ഡോളറിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി ഇന്ത്യൻ രൂപ. ഡോളറിനെതിരെ 52 പൈസ ഉയർന്ന് 95.26 എന്ന നിലയിലാണ് ചൊവ്വാഴ്ച ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 95.78 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസ നേട്ടമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

പുതിയ മുന്നേറ്റത്തോടെ കഴിഞ്ഞ രണ്ട് സെഷനുകളിലായി കറൻസി ഏകദേശം 145 പൈസയോളം ശക്തി പ്രാപിച്ചു. യു.എസ് ഡോളറിനെതിരെ തുടർച്ചയായി നേരിട്ട സമ്മർദ്ദത്തിന് ശേഷമുള്ള കറൻസിയിലുണ്ടായ ശക്തമായ തിരിച്ചുവരവാണിത്. ഡോളറിനുള്ള ആവശ്യം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) സ്വീകരിച്ച നടപടികളാണ് ഇന്ത്യൻ കറൻസിക്ക് വിപണിയിൽ നേട്ടമുണ്ടാക്കിയത്.

വിദേശനാണ്യ വിപണിയിലെ ഡോളറിന്റെ ആവശ്യകതയും ഊഹക്കച്ചവട പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി ഒക്ടോബർ 12ന് ആർ‌.ബി‌.ഐ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനുപുറമെ, രൂപയെ പിന്തുണക്കുന്നതിനായി ആർ‌.ബി‌.ഐ നേരിട്ട് ഡോളർ വിറ്റഴിച്ചുകൊണ്ട് ഇടപ്പെട്ടതായും വ്യാപാരികൾ വ്യക്തമാക്കി. തുടർന്ന്, വിദേശനാണ്യ ഹെഡ്ജിങ് (സംരക്ഷണ) ഇടപാടുകൾക്കുള്ള കാഷ് ഡെപ്പോസിറ്റ് നിബന്ധനയുടെ പരിധി ആർ.ബി.ഐ വിപുലീകരിച്ചു. ബാങ്കുകൾ അവരുടെ സ്വന്തം ആസ്തികൾക്കും ബാധ്യതകൾക്കും വേണ്ടി ചെയ്യുന്ന ഹെഡ്ജിങ്ങുകളും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു.

പ്രവാസികൾക്കായി നൽകുന്ന നോൺ-ഡെലിവറബിൾ രൂപ ഡെറിവേറ്റീവുകൾ നിയന്ത്രിക്കുന്ന നിയമങ്ങളും ആർ.ബി.ഐ കർശനമാക്കിയിട്ടുണ്ട്. നേരത്തെ, ഇന്ത്യയിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവിസസ് സെന്ററിൽ (ഐ.എഫ്.എസ്‌.സി) യൂണിറ്റുകളുള്ള ബാങ്കുകൾക്കും ചില പ്രൈമറി ഡീലർമാർക്കും ഏത് ആവശ്യത്തിനും ഇത്തരം ഡെറിവേറ്റീവുകൾ വാഗ്ദാനം ചെയ്യാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, ഇനിമുതൽ അവ ഹെഡ്ജിങ്ങിന് വേണ്ടി മാത്രമേ നൽകാൻ സാധിക്കൂ.

ക്രൂഡ് ഓയിൽ വില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ രൂപ സമ്മർദx നേരിട്ട സാഹചര്യത്തിൽ ഊഹക്കച്ചവടങ്ങളെ ചെറുക്കാനും ഡോളറിനുള്ള ആവശ്യം കുറക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ. എന്നാൽ, കേന്ദ്ര ബാങ്കിന്റെ നടപടികൾ എത്രത്തോളം ഡോളറിനുള്ള ആവശ്യം കുറക്കാൻ സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും രൂപയുടെ തിരിച്ചുവരവിന്റെ നിലനിൽപ്പ്. ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് എന്നിവയാകും ഇനി രൂപയുടെ ഗതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ആർ.ബി.ഐയുടെ ഇടപെടൽ ചെറിയ കാലയളവിൽ പിന്തുണ നൽകുമെങ്കിലും, തുടർച്ചയായ ബാഹ്യ സമ്മർദങ്ങൾ ഈ നേട്ടങ്ങളുടെ ദൈർഘ്യത്തെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rupee extends gain, opens 95.16 against dollar
Next Story