Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ വർധന പ്രവചിച്ച് ലോകബാങ്ക്
text_fieldsbookmark_border
ന്യൂഡൽഹി: 2022-23ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 6.9 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്. ആഗോള പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കാത്ത പശ്ചാത്തലത്തിലാണ് ലോകബാങ്ക് വളർച്ചനിരക്കിൽ വർധന പ്രവചിച്ചത്. നേരത്തേ 7.5 ശതമാനമായിരുന്നു ലോകബാങ്ക് പ്രവചനം. ഒക്ടോബറിൽ ഇത് 6.5 ശതമാനമായി കുറച്ചിരുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചനിരക്ക് 2022-23 സെപ്‌റ്റംബർ പാദത്തിൽ 6.3 ശതമാനമായിരുന്നു. മുൻ പാദത്തിൽ ഇത് 13.5 ശതമാനമായിരുന്നു. ഉൽപാദന, ഖനന മേഖലകളുടെ തളർച്ചയാണ് സെപ്‌റ്റംബർ പാദത്തിൽ വളർച്ചനിരക്ക് കുറയാനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

