Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഏഷ്യയിൽ പിടിച്ചു...

ഏഷ്യയിൽ പിടിച്ചു നിൽക്കുക ചൈനീസ്​ സമ്പദ്​വ്യവസ്ഥ; ഇന്ത്യയു​ടെ ജി.ഡി.പി ഇടിയും

text_fields
bookmark_border
ഏഷ്യയിൽ പിടിച്ചു നിൽക്കുക ചൈനീസ്​ സമ്പദ്​വ്യവസ്ഥ; ഇന്ത്യയു​ടെ ജി.ഡി.പി ഇടിയും
cancel

മനില: ഏഷ്യൻ സമ്പദ്​വ്യവസ്ഥ 60 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിലെന്ന്​ ഏഷ്യൻ ഡെവല്​പ്​മെൻറ്​ ബാങ്ക്​(എ.ഡി.ബി)​. 1960ന്​ ശേഷം ഇതാദ്യമായാണ്​ ഏഷ്യ ഇത്രയും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നത്​. 2020ൽ ജി.ഡി.പിയിൽ 0.7 ശതമാനത്തിൻെറ കുറവുണ്ടാകുമെന്നാണ്​ എ.ഡി.ബിയുടെ പ്രവചനം. ജി.ഡി.പിയിൽ 0.1 ശതമാനം വളർച്ചുണ്ടാകുമെന്നായിരുന്നു നേരത്തെ വ്യക്​തമാക്കിയിരുന്നത്​.

കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ആദ്യ ചലനങ്ങൾ മാത്രമാണ്​ സമ്പദ്​വ്യവസ്ഥകളിൽ ഇപ്പോൾ കാണുന്നതെന്ന്​ എ.ഡി.ബി മുഖ്യ സാമ്പത്തിക ശാസ്​ത്രജ്ഞൻ യാഷ്​മുഖി സ്വാദ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൻെറ മൂന്ന്​ പാദങ്ങളിലും സമ്പദ്​വ്യവസ്ഥയിൽ തകർച്ചയുണ്ടാകും. ​ വളരുന്ന ഏഷ്യൻ സമ്പദ്​വ്യവസ്ഥകളെ കോവിഡ് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ഏഷ്യൻ സമ്പദ്​വ്യവസ്ഥകളിൽ ചൈന മാത്രമാവും പിടിച്ച്​ നിൽക്കുക. ചൈനീസ്​ സമ്പദ്​വ്യവസ്ഥയിൽ ഈ വർഷം 1.8 ശതമാനത്തിൻെറ വളർച്ചയുണ്ടാകും. 2021ൽ 7.7 ശതമാനമായിരിക്കും വളർച്ച നിരക്ക്​.

ഇന്ത്യയുടെ ജി.ഡി.പി ഒമ്പത്​ ശതമാനമായിരിക്കും ഇടിയുക. ​നാല്​ ശതമാനം ഇടിവ്​ രേഖപ്പെടുത്തുമെന്നായിരുന്നു ജൂണിലെ എ.ഡി.ബി പ്രവചനം. ഫിലിപ്പീൻസ്​, തായ്​ലൻഡ്​ തുടങ്ങിയ രാജ്യങ്ങളുടെ ജി.ഡി.പി യഥാക്രമം 7.3, 8 ശതമാനവും ഇടിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyasian development bankGDP gowth
News Summary - Indian economy to shrink by 9% this fiscal: Asian Development Bank India's economy is expected to contract by 9 per cent this year
Next Story