Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightആരുമറിയാതെ മണ്ണെണ്ണ...

ആരുമറിയാതെ മണ്ണെണ്ണ സബ്​സിഡി എടുത്തുകളഞ്ഞു

text_fields
bookmark_border
kerosine
cancel

ന്യൂ​ഡ​ൽ​ഹി: പൊ​തു​വി​ത​ര​ണ ശൃം​ഖ​ല വ​ഴി സ​ബ്​​സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്​​തി​രു​ന്ന, പാ​വ​പ്പെ​ട്ട​വ​‍െൻറ ഇ​ന്ധ​ന​മാ​യ മ​ണ്ണെ​ണ്ണ​ക്ക്​ അ​ൽ​പാ​ൽ​പ​മാ​യി വി​ല കൂ​ട്ടി വി​പ​ണി​വി​ല​യി​ലെ​ത്തി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​റി​‍െൻറ ച​തി. ര​ണ്ടാ​ഴ്​​ച കൂ​ടു​േ​മ്പാ​ൾ 25 പൈ​സ വീ​തം വ​ർ​ധി​പ്പി​ച്ചാ​ണ്​ റേ​ഷ​ൻ മ​ണ്ണെ​ണ്ണ​യു​ടെ വി​ല​ വി​പ​ണി​വി​ല​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ 2021-22 കാ​ല​യ​ള​വി​ലേ​ക്ക്​ ഒ​രു പൈ​സ പോ​ലും മ​ണ്ണെ​ണ്ണ സ​ബ്​​സി​ഡി തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല.

മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ർ​ഷം മ​ണ്ണെ​ണ്ണ സ​ബ്​​സി​ഡി 2677.32 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തി​നു മു​ൻ വ​ർ​ഷം 4058 കോ​ടി​യു​മാ​യി​രു​ന്നു. സ​ബ്​​സി​ഡി പ​തി​യെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ 2016ൽ, ​ര​ണ്ടാ​ഴ്​​ച​യി​ലൊ​രി​ക്ക​ൽ 25 പൈ​സ വീ​തം കൂ​ട്ടാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ണ്ണെ​ണ്ണ വി​ത​ര​ണ​ക്കാ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യാ​ണ്​ കേ​ന്ദ്രം പ​ണി​യൊ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യോ​ടെ സ​ബ്​​സി​ഡി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ലി​റ്റ​റി​ന്​ 15.02 (മും​ബൈ​യി​ലെ വി​ല) രൂ​പ ഉ​ണ്ടാ​യി​രു​ന്ന വി​ല നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 23.80 രൂ​പ വ​ർ​ധി​പ്പി​ച്ച്​ 36.12 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി.

ഇ​തി​നു പി​ന്നാ​ലെ, അ​ന്താ​രാ​ഷ്​​ട്ര എ​ണ്ണ​വി​പ​ണി വി​ല അ​നു​സ​രി​ച്ച്​ പൊ​തു​വി​ത​ര​ണ​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ​യു​ടെ വി​ല മാ​സം​തോ​റും പ​രി​ഷ്​​ക​രി​ക്കു​ക​യും ചെ​യ്​​തു. ഇ​തു​പ്ര​കാ​രം ​2020 മേ​യി​ൽ വി​ല ലി​റ്റ​റി​ന്​ 13.96 ആ​യി താ​ഴ്​​െ​ന്ന​ങ്കി​ലും അ​വി​ട​ന്നി​ങ്ങോ​ട്ട്​ ഇ​ര​ട്ടി​യും ക​ട​ന്ന്​ 30.12 ആ​യി. ജ​നു​വ​രി​യി​ൽ ഉ​ണ്ടാ​യ ഏ​റ്റ​വും അ​വ​സാ​ന​ത്തെ വ​ർ​ധ​ന 3.87 രൂ​പ​യാ​ണ്.

പെ​ട്രോ​ളി​‍െൻറ​യും ഡീ​സ​ലി​‍െൻറ​യും വി​ല വ​ർ​ധ​ന​ക്കെ​തി​രെ മാ​ത്രം ശ​ബ്​​ദി​ച്ചി​രു​ന്ന പ്ര​തി​പ​ക്ഷം പോ​ലും ഈ '​ഔ​ദ്യോ​ഗി​ക പ​റ്റി​ക്ക​ൽ' ശ്ര​ദ്ധി​ച്ചി​ല്ല.

അ​തേ​സ​മ​യം, പാ​ച​ക​വാ​ത​ക വി​ത​ര​ണം വ​ർ​ധി​ച്ച​തോ​ടെ മ​ണ്ണെ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കാ​ര്യ​മാ​യി കു​റ​ഞ്ഞു​വെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2020 ഏ​പ്രി​ൽ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ 28.4 ശ​ത​മാ​ന​മാ​ണ്​​ മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വു വ​ന്ന​ത്​ എ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerosine​Covid 19
News Summary - India to cut fuel subsidies on price, Covid-19 impact
Next Story