Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേന്ദ്രബജറ്റിൽ...

കേന്ദ്രബജറ്റിൽ എന്തൊക്കെ വേണം; ധനമന്ത്രിക്ക്​ നിർദേശങ്ങളുമായി ഗീതാ ഗോപിനാഥ്​

text_fields
bookmark_border
gita gopinath
cancel

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന്​ നിർദേശങ്ങളുമായി ഐ.എം.എഫ്​ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ ഗീതാഗോപിനാഥ്​. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഓഹരി വിൽപന എന്നിവക്ക്​ ഊന്നൽ നൽകുന്നതാവും ഈ വർഷത്തേയും കേന്ദ്രബജറ്റെന്ന്​ താൻ പ്രതീക്ഷിക്കുന്നതായി ഗീതാഗോപിനാഥ്​ പറഞ്ഞു. ബ്ലുംബർഗ്​ ക്വിൻറിന്​ നൽകിയ അഭിമുഖത്തിലാണ്​ ഗീത ഗോപിനാഥി​െൻറ പരാമർശം.

കോവിഡിൽ നിന്നുളള സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവ്​ പല മേഖലകളിലും വ്യത്യസ്​ത തോതിലാണ്​. ഈ പ്രശ്​നത്തെ ബജറ്റ്​ പരിഗണിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഗീതാഗോപിനാഥ്​ പറഞ്ഞു. സൗജന്യ റേഷൻ പദ്ധതി മാർച്ചിന്​ ശേഷവും തുടരണം. ആരോഗ്യമേഖലക്കായി കൂടുതൽ പണം ചെലവഴിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ധനകമ്മി കുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. പല വികസിത രാജ്യങ്ങളിലും വരുംനാളുകളിൽ പലിശനിരക്ക്​ ഉയരും. കേന്ദ്രസർക്കാർ ഇത്​ കൂടി പരിഗണിക്കണമെന്നും ഗീതാ ഗോപിനാഥ്​ ആവശ്യപ്പെട്ടു.

നേരത്തെ ഒമിക്രോൺ വ്യാപനത്തിനിടയിലും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ മോശമല്ലാത്ത വളർച്ചയുണ്ടാകുമെന്ന്​ ഐ.എം.എഫ്​ പ്രവചിച്ചിരുന്നു. ഈവർഷം ഒമ്പത്​ ശതമാനത്തിനടുത്ത്​ വളർച്ചയുണ്ടാകുമെന്നാണ്​ ഐ.എം.എഫ്​ പ്രവചനം. അടുത്ത വർഷം 7.1 ശതമാനമായിരിക്കും വളർച്ച.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - IMF's Gita Gopinath wants Nirmala Sitharaman to address unequal recovery in this Budget
Next Story