Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേന്ദ്രബജറ്റിനെ...

കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്​ത്​ ഐ.എം.എഫ്​; വളർച്ചക്ക്​ സഹായകമാവുമെന്നും ഏജൻസി

text_fields
bookmark_border
കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്​ത്​ ഐ.എം.എഫ്​; വളർച്ചക്ക്​ സഹായകമാവുമെന്നും ഏജൻസി
cancel

വാഷിങ്​ടൺ: കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്​ത്​ അന്താരാഷ്​ട്ര നാണയനിധി. വളർച്ചക്ക്​ പ്രാധാന്യം നൽകുന്ന ബജറ്റ്​ സാമ്പത്തിക തകർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ തിരിച്ച്​ വരവിന്​ കാരണമാകുമെന്നും ഏജൻസി വ്യക്​തമാക്കി. ഐ.എം.എഫ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ ഗാരി റൈസ്​ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ കേന്ദ്രബജറ്റിനെ സംബന്ധിച്ച പരാമർശമുണ്ടായത്​​.

കേന്ദ്രബജറ്റ്​ ആരോഗ്യം, വിദ്യഭ്യാസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി അത്യാവശ്യം വേണ്ട കാര്യങ്ങൾക്കാണ്​ പ്രാധാന്യം നൽകുന്നത്​. പൂർണമായും ബജറ്റ്​ നിർദേശങ്ങൾ നടപ്പിലാക്കിയാൽ അത്​ ഇന്ത്യയിൽ വളർച്ച തിരികെ വരുന്നതിന്​ കാരണമാകുമെന്നും ഐ.എം.എഫ്​ ഡയറക്​ടർ പറഞ്ഞു.

ബജറ്റിലെ സാമ്പത്തിക നയങ്ങളായിരിക്കും സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്​ ആക്കം കൂട്ടുക. ധനകാര്യമേഖലയെ കൂടുതൽ ശക്​തിപ്പെടുത്തണമെന്നും ഐ.എം.എഫ്​ നിർദേശിച്ചു. ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നീ മേഖലകൾക്കായിരുന്നു ഊന്നൽ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFbudget 2020
News Summary - IMF welcomes India's focus on growth in Union Budget
Next Story