ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുമെന്ന് ഐ.എം.എഫ്
text_fieldsന്യൂഡൽഹി: കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 10.3 ശതമാനത്തിെൻറ ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. വികസ്വര രാജ്യങ്ങളിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവും. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകുന്നു.
കോവിഡിന് മുമ്പ് തന്നെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കോവിഡും തുടർന്ന് ശക്തമായ ലോക്ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഐ.എം.എഫ് അറിയിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനത്തിെൻറ കുറവാണുണ്ടാകുക. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇതെന്നും ഐ.എം.എഫ് അറിയിച്ചു. അടുത്ത വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 8.8 ശതമാനം നിരക്കിൽ വളരുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.
ഐ.എം.എഫിെൻറ പ്രവചനമനുസരിച്ച് വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാകുക ഇന്ത്യക്കാകും. ബ്രസീൽ-5.8, റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ പ്രതീക്ഷിക്കുന്ന ഇടിവ്. അതേസമയം, ചൈനീസ് സമ്പദ്വ്യവസ്ഥ 1.9 ശതമാനം നിരക്കിൽ വളരുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.

