കൊച്ചിയിലെ കായൽതീരമൊരുങ്ങുന്നു; ‘ഹൈലൈറ്റ് ബൊലെവാർഡി’നായി
text_fieldsകൊച്ചി: മലയാളികളുടെ ഷോപ്പിങ് അനുഭവങ്ങളെ ഒഴിവുസമയ വിനോദവുമായി സംയോജിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ റീട്ടെയിൽ രംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്‍റെ പുതിയ പദ്ധതിയായ കൊച്ചിയിലെ ‘ഹൈലൈറ്റ് ബൊലെവാർഡ്’ എന്ന കായൽതീര റീട്ടെയിൽ ഹബ്ബ്.
കേരളത്തിലെതന്നെ ഏറ്റവും വലിയ ‘വാട്ടർ ഫ്രണ്ട് റീട്ടെയിൽ ഡെവലപ്മെന്റ് പദ്ധതി’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കൂറ്റൻ വ്യാപാരസമുച്ചയം സംസ്ഥാനത്തിന്‍റെ വ്യാപാരകേന്ദ്രമായ കൊച്ചി നഗരത്തിനടുത്ത് വെല്ലിങ്ടൺ ഐലന്‍റിലെ കായൽതീരത്താണ് പണിപൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
കൊച്ചിനഗരത്തിന്‍റെ മുഖച്ഛായതന്നെ മാറാനിടയുള്ള ഈ പദ്ധതി സാങ്കേതിക മികവിനൊപ്പം എല്ലാതരം സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ‘സമ്പൂർണ വിനോദ പാക്കേജ്’ ആയിരിക്കും.പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ റീട്ടെയിൽ ആർക്കിടെക്ചർ വിഭാഗത്തിൽ 2024 ലെ ‘ഏഷ്യാ പസഫിക് പ്രോപ്പർട്ടി അവാർഡ്’ തേടിയെത്തിയതും ‘ഹൈലൈറ്റ് ബൊളിവാർഡി’ന്‍റെ മികവിന് ഉദാഹരണമാണ്.
നഗരജീവിതത്തിന്‍റെ തിരക്കുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങളോടൊപ്പം സുരക്ഷിതമായും സന്തോഷത്തോടെയും സമയം ചെലവിടാനുള്ള ഒരു മികച്ച ഷോപ്പിങ് കേന്ദ്രമാണിത്.ഏകദേശം അര കിലോമീറ്റർ നീണ്ടുകിടക്കുന്ന കായൽതീരമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം.
തോപ്പുംപടിക്കും ബി.ഒ.ടി പാലത്തിനുമിടയിലുള്ള ഈ പ്രകൃതിരമണീയമായ കായലോരത്ത് വിവിധയിനം രുചികളെ പരിചയപ്പെടുത്തുന്ന 12 ഓളം ’ഫൈൻ ഡൈൻ റസ്റ്റാറന്‍റുകൾ, 10 ലധികം കിയോസ്കുകൾ എന്നിവ അടങ്ങിയ 80 ഓളം ഫുഡ് ഔട്ട്ലെറ്റുകൾ, അന്താരാഷ്ട്ര ബ്രാൻഡുകൾ അടങ്ങിയതും സാധാരണ മാളുകളിൽ കാണാൻ കഴിയാത്തതുമായ തികച്ചും വ്യത്യസ്തമായ 30 ഓളം ഷോപ്പിങ് ഔട്ട്ലെറ്റുകൾ, മാറുന്ന കാലത്തിനനുസരിച്ചുള്ള ഫാഷൻ വസ്ത്രങ്ങളുടെ ബോട്ടികുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കുന്നതിനായി ഏറ്റവും ആധുനികസംവിധാനങ്ങളുള്ള ഗെയിം സെന്‍ററുകൾ തുടങ്ങിയവ ‘ഹൈലൈറ്റ് ബൊലെവാർഡി’ന്‍റെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

