Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെക്കോഡിട്ട് ജി.എസ്.ടി വരുമാനം കുതിച്ചു കയറുന്നു
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ്കാല പ്രതിസന്ധികൾക്കിടയിൽ സർക്കാറിെൻറ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. മാർച്ചിൽ കിട്ടിയത് 1.23 ലക്ഷം കോടി രൂപ. ഒരുവർഷം മുമ്പത്തെ വരുമാനത്തേക്കാൾ 27 ശതമാനം വർധനയാണിത്.
ആറുമാസം തുടർച്ചയായി പ്രതിമാസ വരുമാനം ലക്ഷം കോടി രൂപക്കു മുകളിലാണ്. കോവിഡ്കാല വെല്ലുവിളികൾ തുടരുകയാണെങ്കിലും, സാമ്പത്തികസ്ഥിതി രാജ്യം തിരിച്ചുപിടിക്കുന്നതിന് തെളിവായി ഇത് ഉയർത്തിക്കാട്ടുകയാണ് സർക്കാർ. അതേസമയം, കർക്കശമായ നികുതി പിരിവു നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
Next Story

