Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightതുണിത്തരങ്ങളുടെ നികുതി ...

തുണിത്തരങ്ങളുടെ നികുതി വർധന മരവിപ്പിച്ച്​ ജി.എസ്​.ടി കൗൺസിൽ

text_fields
bookmark_border
GST
cancel

ന്യൂഡൽഹി: തുണിത്തരങ്ങളുടെ നികുതി വർധന മരവിപ്പിച്ച്​ ജി.എസ്​.ടി കൗൺസിൽ. അഞ്ച്​ ശതമാനത്തിൽ നിന്ന്​ 12 ശതമാനമാക്കി നികുതി വർധിപ്പിക്കാനുള്ള തീരുമാനമാണ്​ മരവിപ്പിച്ചത്​.സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ്​ നടപടിയെന്നാണ്​ സൂചന. ഇന്ന്​ ചേർന്ന ജി.എസ്​.ടി കൗൺസിൽ യോഗത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്​.

തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. ജനുവരി ഒന്നിന്​ പുതിയ നികുതി നിലവിൽ വരാനിരിക്കെയാണ്​ ജി.എസ്​.ടി കൗൺസിൽ നിർണായക തീരുമാനമുണ്ടായത്​. നികുതി വർധന മരവിപ്പിക്കണമെന്ന്​ നിരവധി സംസ്ഥാനങ്ങൾ ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്ത്​, പശ്​ചിമബംഗാൾ, രാജസ്ഥാൻ, ഡൽഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കുന്നതിനെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന്​ കൗൺസിൽ യോഗത്തിൽ നിലപാടെടുത്തു.

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരമാൻ ബജറ്റിന്​ മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ കൂടികാഴ്ചയിലും തുണത്തരങ്ങളുടെ നികുതി വർധന ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നികുതി വർധന നടപ്പായാൽ ഒരു ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാവുമെന്ന്​ പശ്​ചിമബംഗാൾ ധനമന്ത്രി പറഞ്ഞിരുന്നു. 15 ലക്ഷത്തോളം പേർക്ക്​ തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. വ്യവസായ സംഘടനകളും തീരുമാനത്തിനെതിരായിരുന്നു.

Show Full Article
TAGS:GST 
News Summary - GST Council defers hike in GST on textiles from 5% to 12%
Next Story