Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightജി.എസ്​.ടിയിൽ...

ജി.എസ്​.ടിയിൽ മാറ്റങ്ങൾ വരുന്നു; നികുതി സ​മ്പ്രദായത്തെ അടിമുടി പരിഷ്​കരിക്കാൻ കേന്ദ്രം

text_fields
bookmark_border
ജി.എസ്​.ടിയിൽ മാറ്റങ്ങൾ വരുന്നു; നികുതി സ​മ്പ്രദായത്തെ അടിമുടി പരിഷ്​കരിക്കാൻ കേന്ദ്രം
cancel

ന്യൂഡൽഹി: ജി.എസ്​.ടിയിൽ സമഗ്രമായ പരിഷ്​കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നികുതി സ​മ്പ്രദായം അടുത്ത ജൂലൈയിൽ അഞ്ച്​ വർഷം തികക്കാനിരിക്കെയാണ്​ മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്​. നികുതി ഘടനയിലെ പരിഷ്​കാരങ്ങൾ മുതൽ ജി.എസ്​.ടിയിൽ നിന്നും ഒഴിവാക്കിയ ഉൽപന്നങ്ങളുടെ ലിസ്റ്റിൽ വരെ മാറ്റങ്ങളുണ്ടാകും .

നിലവിൽ ജി.എസ്​.ടിയിൽ നാല്​ നിരക്കുകളാണ്​ ഉള്ളത്​. ഇത്​ മൂന്നായി ചുരുങ്ങുമെന്നാണ്​ റിപ്പോർട്ട്​. സംസ്ഥാന സർക്കാറുകൾക്ക്​ നൽകുന്ന ജി.എസ്​.ടി നഷ്​ടപരിഹാരവും അടുത്ത വർഷം മുതൽ ഒഴിവാക്കും. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടൻ ഇതിനുള്ള ശിപാർശകൾ നൽകും. ഇത്​ അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ചയാവുമെന്നാണ്​ റിപ്പോർട്ട്​.

നികുതിഘടനയിൽ മാറ്റം വരുന്നതിനോട്​ സംസ്ഥാനങ്ങൾ അനുകൂലിക്കുന്നുവെന്നാണ്​​ വിവരം. അഞ്ച്​, 12 ശതമാനം നിരക്കുകൾ ഒറ്റ നിരക്കായി മാറ്റുമെന്നാണ്​ സൂചന. നിലവിൽ ജി.എസ്​.ടിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക്​ വരും. ജി.എസ്​.ടി നഷ്​ടപരിഹാരം നൽകുന്നത്​ നിർത്തു​േമ്പാൾ വരുമാന നഷ്​ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങൾക്കുണ്ട്​.

Show Full Article
TAGS:FM Nirmala Sitharaman 
News Summary - GST could see major overhaul; reducing tax slabs, pruning exempt list on table
Next Story