Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചെറുകിട നിക്ഷേപ...

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറക്കൽ; തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്​ കണ്ടതോടെ യു​ ടേൺ അടിച്ച്​ നിർമല

text_fields
bookmark_border
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറക്കൽ; തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്​ കണ്ടതോടെ യു​ ടേൺ അടിച്ച്​ നിർമല
cancel

നോട്ട്​ നിരോധനവും ജി.എസ്​.ടിയും പോലെ ബുധനാഴ്ച രാത്രിയാണ്​ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക്​ കുറക്കാനുള്ള തീരുമാനം ധനമന്ത്രാലയം പ്രഖ്യാപിച്ചത്​. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ തന്നെ തീരുമാനം നിലവിൽ വരുമെന്നും അറിയിച്ചു. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക്​ 0.9 ശതമാനമാണ്​ കുറച്ചത്​.

പി.പി.എഫി​േന്‍റത്​ 70 ബേസിക്​ പോയിന്‍റും കുറച്ചു. എന്നാൽ, വ്യാഴാഴ്ച രാവിലെ തന്നെ തീരുമാനത്തിൽ നിന്ന്​ ധനമന്ത്രാലയം പിന്നോട്ട്​ പോയി. തൽക്കാലത്തേക്ക്​ പലിശ നിരക്ക്​ കുറക്കുന്ന തീരുമാനവുമായി മുന്നോട്ട്​ പോകുന്നില്ലെന്ന്​ ധനമന്ത്രാലയം ട്വീറ്റ്​ ചെയ്​തു. അഞ്ച്​ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നതാണ്​ തീരുമാനം മാറ്റാൻ നരേന്ദ്ര​ മോദി സർക്കാറിനെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന.

വിവിധ സംസ്ഥാനങ്ങളിലെ മധ്യവർഗത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ്​ ചെറുകിട നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ. ഇത്​ കുറഞ്ഞാൽ തെരഞ്ഞെടുപ്പ്​ തിരിച്ചടിയുണ്ടാകുമെന്ന്​ നിർമലയും മോദി സർക്കാറും ഭയന്നു. ഇതോടെയാണ്​ മണിക്കൂറുകൾക്കകം തീരുമാനം മാറ്റേണ്ട ഗതികേടിലേക്ക്​ ധനമന്ത്രാലയം പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharaman
News Summary - Government reverses decision to cut small savings rates
Next Story