Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു

text_fields
bookmark_border
2022 ജൂലൈ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധനവ്
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു
cancel

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്‍റെ 38 ശതമാനം ആകും. 2022 ജൂലൈ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർധിപ്പിച്ചിട്ടുള്ളത്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

പണപ്പെരുപ്പം കണക്കിലെടുത്താണ്‌ ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും.

നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഇതാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. 2022 ജനുവരി ഒന്നിനാണ് ഇതിനു മുൻപ് ക്ഷാമബത്ത പരിഷ്കരിച്ചത്. 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായിട്ടായിരുന്നു ഇത്. 28 ശതമാനമായിരുന്ന ഡി.എ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 31 ശതമാനമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government raises Dearness Allowance of Central Government employees
Next Story