Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും റെക്കോർഡ് ഭേദിക്കാനൊരുങ്ങി സ്വർണം; വില ഉയർന്നു

text_fields
bookmark_border
gold rate today
cancel
camera_altപ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,355 രൂപയായി ഉയർന്നു. പവന് 400 രൂപ കൂടി 42,840 രൂപയായി ഉയർന്നിരുന്നു.

ബാങ്കിങ് മേഖലയിൽ വീണ്ടുമൊരു പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,919.86 ഡോളറിലെത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ 0.2 ശതമാനം നഷ്ടം നേരപ്പെടുത്തി 1,927.80 ഡോളറിലേക്ക് വീണു.

​നേരത്തെ യു.എസ് സമ്പദ്‍വ്യവസ്ഥയിൽ വീണ്ടുമൊരു പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയോടെയാണ് യു.എസ് സമ്പദ്‍വ്യവസ്ഥക്ക് മേൽ വീണ്ടും മാന്ദ്യത്തിന്റെ കാർമേഘങ്ങൾ വന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold rate hike in kerala
Next Story