Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 1120 രൂപ

text_fields
bookmark_border
gold
cancel
camera_alt

(representative image)

കൊച്ചി: സ്വർണ വിലയിൽ വൻ വർധന. പവന്റെ വിലയിൽ 1120 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 44,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഇത് 43,200 രൂപയായിരുന്നു. സ്വർണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വർധിക്കുന്നത് ഇതാദ്യമായാണെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ മാധ്യമത്തോട് പറഞ്ഞു. ഇതിന് മുമ്പ് ഒരു ദിവസം 150 രൂപ കൂടിയിരുന്നു. എന്നാൽ, അന്ന് രണ്ട് തവണയായാണ് വില വർധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഗ്രാം സ്വർണത്തിന്റെ വില 5540 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ ദിവസം ഇത് 5400 രൂപയായിരുന്നു. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണവിലയിൽ കഴിഞ്ഞ ദിവസം 1497 രൂപയുടെ വർധനയുണ്ടായി. 10 ഗ്രാം സ്വർണത്തിനാണ് വില വർധന. മാർച്ചിന് ശേഷം ഇതാദ്യമായാണ് എം.സി.എക്സ് എക്​സ്​​​ചേഞ്ചിൽ സ്വർണത്തിന് ഇത്രയധികം വില വർധനയുണ്ടാവുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയും വർധിച്ചു. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,932.40 ഡോളറായാണ് വർധിച്ചത്. 63 ഡോളറിന്റെ വർധനയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 3.41 ശതമാനമാണ് സ്​പോട്ട് ഗോൾഡിന്റെ വിലയിലെ വർധനവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold price registers biggest gain on MCX since March 2023
Next Story