Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോർപ്പറേറ്റ്​ നികുതി...

കോർപ്പറേറ്റ്​ നികുതി 15 ശതമാനമാക്കിയ തീരുമാനത്തിന്​ അംഗീകാരം നൽകി ജി 20 രാജ്യങ്ങൾ

text_fields
bookmark_border
കോർപ്പറേറ്റ്​ നികുതി 15 ശതമാനമാക്കിയ തീരുമാനത്തിന്​ അംഗീകാരം നൽകി ജി 20 രാജ്യങ്ങൾ
cancel

വെനീസ്​: ആഗോള കോർപ്പറേറ്റ്​ നികുതി 15 ശതമാനമായി നിജപ്പെടുത്തിയ തീരുമാനത്തിന്​ അംഗീകാരം നൽകി ജി 20 രാജ്യങ്ങൾ. ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ്​ കോർപ്പറേറ്റ്​ നികുതി 15 ശതമാനമാക്കാൻ തീരുമാനിച്ചത്​. രണ്ട്​ ദിവസമായി ഇറ്റാലിയൻ നഗരമായ വെനീസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്​.

അതേസമയം, അയർലാൻഡ്​ ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ കരാറുമായി സഹകരിച്ചിട്ടില്ല. കുറഞ്ഞ നികുതി നില നിൽക്കുന്ന രാജ്യങ്ങളാണ്​ പുതിയ നികുതിയോട്​ വിമുഖത പ്രകടിപ്പിക്കുന്നത്​. ഏകദേശം 132ഓളം രാജ്യങ്ങൾ പുതിയ നികുതി സ​മ്പ്രദായം അംഗീകരിക്കുന്നുണ്ടെന്നാണ്​ ജി 20 രാജ്യങ്ങൾ അവകാശപ്പെടുന്നത്​. ഒക്​ടോബറിൽ ഇതുസംബന്ധിച്ച്​ അന്തിമ ധാരണയിലെത്തും.

​കോർപ്പറേറ്റ്​ നികുതി ഏകീകരിക്കാത്തത്​ മൂലം ചില രാജ്യങ്ങൾക്ക്​ മാത്രം ഗുണമുണ്ടാവുന്നുവെന്ന്​ വിമർശനമുണ്ടായിരുന്നു. ഇതിനിടെ നികുതി സ​​മ്പ്രദായത്തിൽ മാറ്റങ്ങൾ വേണമെന്ന്​ ആവശ്യപ്പെട്ട്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corporate tax
News Summary - G20 approves global corporate tax rate of at least 15 per cent
Next Story