Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചെക്ക്​ പേയ്​മെന്‍റ്​...

ചെക്ക്​ പേയ്​മെന്‍റ്​ മുതൽ ഫാസ്​ടാഗ്​ വരെ; ജനുവരി മുതലുള്ള നിയമങ്ങളിലെ മാറ്റങ്ങളറിയാം

text_fields
bookmark_border
ചെക്ക്​ പേയ്​മെന്‍റ്​ മുതൽ ഫാസ്​ടാഗ്​ വരെ; ജനുവരി മുതലുള്ള നിയമങ്ങളിലെ മാറ്റങ്ങളറിയാം
cancel

ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്ത്​ നിരവധി മാറ്റങ്ങളാണ്​ നിലവിൽ വരുന്നത്​. ചെക്ക്​ പേയ്​മെന്‍റ്​, എൽ.പി.ജി സിലിണ്ടർ വില, ജി.എസ്​.ടി റി​േട്ടൺ തുടങ്ങിയവയി​െലല്ലാം മാറ്റങ്ങളുണ്ടാവും. ജനുവരി ഒന്ന്​ മുതലുള്ള പ്രധാന മാറ്റങ്ങളറിയാം


1.ചെക്ക്​ പേയ്​മെന്‍റിലെ മാറ്റങ്ങൾ

ജനുവരി ഒന്ന്​ മുതൽ ​ചെക്ക്​ ഇടപാടുകളിൽ പോസ്റ്റീവ്​ പേയ്​ സിസ്റ്റം ആർ.ബി.ഐ നടപ്പിലാക്കും. 50,000 രൂപക്ക്​ മുകളിലുള്ള ചെക്കുകൾ മാറു​േമ്പാൾ വിവരങ്ങൾ ഒന്നു കൂടി ഉറപ്പുവരുത്ത സംവിധാനമാണിത്​. ഇതുപ്രകാരം ചെക്ക്​ നൽകുന്നയാൾ എസ്​.എം.എസ്​, മൊബൈൽ ആപ്​, ഇന്‍റർനെറ്റ്​ ബാങ്കിങ്​ ഇവയിൽ എതെങ്കിലുമൊരു സംവിധാനം ഉപയോഗിച്ച്​ ചെക്കിനെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങൾ നൽകണം. ഇത്​ ഉറപ്പുവരുത്തി മാത്രമേ ബാങ്കുകൾ പേയ്​മെന്‍റിന്​ അനുമതി നൽകു. ആർ.ബി.ഐ നിർദേശമനുസരിച്ച്​ ഉയർന്ന തുകകളിലെ ചെക്കുകളിൽ ബാങ്കുകൾ പുതിയ സംവിധാനം കൊണ്ടു വരുമെന്നാണ്​ റിപ്പോർട്ടുകൾ


2. ഡിജിറ്റൽ ഇടപാടുകളിലും മാറ്റം

Contactless card transaction ഇടപാട്​ പരിധി ആർ.ബി.ഐ ജനുവരി മുതൽ ഉയർത്തിയിട്ടുണ്ട്​. 2,000ത്തിൽ നിന്ന്​ 5,000മായാണ്​ പരിധി ഉയർത്തിയത്​. കാർഡ്​ സ്വയ്​പ്പ്​ ചെയ്യാതെ പണമിടപാടുകൾ നടത്താനുള്ള സംവിധാനമാണ്​ Contactless card transaction.


3.ഫാസ്​ടാഗ്​ നിർബന്ധം

ജനുവരി ഒന്ന്​ മുതൽ ടോൾ പ്ലാസ കടക്കണമെങ്കിൽ ഫാസ്​ടാഗ്​ വേണ്ടി വരും. പുതുവർഷം മുതൽ നാലുചക്ര വാഹനങ്ങൾക്ക്​ ഫാസ്​ടാഗ്​ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.


4.ചെറുകിട കച്ചവടക്കാർക്കുള്ള ജി.എസ്​.ടി റി​േട്ടണിൽ മാറ്റം

അഞ്ച്​ കോടി വരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇനി മുതൽ നാല്​ ജി.എസ്​.ടി സെയിൽ റി​േട്ടൺ ഫയൽ ചെയ്​താൽ മതിയാകും. നിലവിൽ 12 എണ്ണമാണ്​ ഫയൽ ചെയുന്നത്​. ഇതോടെ ചെറുകിട വ്യാപാരികൾ പ്രതിവർഷം എട്ട്​ റി​േട്ടണുകൾ ഫയൽ ചെയ്​താൽ മതിയാകും. 94 ലക്ഷം നികുതിദായകർക്ക്​ ഗുണകരമാണ്​ പുതിയ തീരുമാനം. ജി.എസ്​.ടിയിൽ ഉൾപ്പെടുന്ന വ്യാപാരികളിൽ ബഹുഭൂരിപക്ഷവും ചെറുകിട വ്യാപാരികളാണ്​.

5.കാർ വില ഉയരും

ജനുവരി മുതൽ രാജ്യത്ത്​ കാറുകളുടെ വിലകൾ ഉയരും. മഹീന്ദ്രയും മാരുതി സുസുക്കിയും വില ഉയർത്തുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മറ്റ്​ കമ്പനികളും ഇതേ മാതൃക പിന്തുടരുമെന്നാണ്​ സൂചന.

6.എൽ.പി.ജി വില

ജനുവരി ഒന്ന്​ മുതൽ ക്രൂഡ്​ഓയിൽ വിലക്കനുസരിച്ച്​ എൽ.പി.ജി വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തും. എല്ലാ മാസവും ഒന്നാം തീയതിയാണ്​ വിലയിൽ മാറ്റം വരുത്തുക.

7.ലാൻഡ്​ലൈനിൽ നിന്നുള്ള മൊബൈൽ കോളുകളിൽ പൂജ്യം ചേർക്കണം

ലാൻഡ്​ലൈനിൽ നിന്നുള്ള മൊബൈൽ ഫോൺ കോളുകളിൽ ജനുവരി ഒന്ന്​ മുതൽ പൂജ്യം ചേർക്കണം.

8.വാട്​സ്​ ആപ്​ ഈ ഫോണുകളിൽ പ്രവർത്തിക്കില്ല

ചില പഴയ ആൻഡ്രോയിഡ്​ ഫോണുകളിൽ ഐഫോണുകളിലും ജനുവരി ഒന്ന്​ മുതൽ വാട്​സ്​ ആപ്​ പ്രവർത്തിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FASTagCheck payment
News Summary - From check payment to fast tag; We know the changes in the rules from January
Next Story