വീണ്ടും കൽക്കരി പ്രതിസന്ധി; വൈദ്യുതി ഉൽപാദനത്തെ ബാധിക്കുമെന്ന് ആശങ്ക
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൽക്കരി പ്രതിസന്ധി ഉടലെടുത്തു. കടുത്ത പ്രതിസന്ധിയെ തുടർന്ന് വ്യവസായ സ്ഥാപനങ്ങൾക്കുള്ള കൽക്കരി വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതിനിലയങ്ങൾക്കുള്ള കൽക്കരി വിതരണത്തിന് പ്രാധാന്യം നൽകാൻ കോൾ ഇന്ത്യ നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. വേനൽക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പ്രതിസന്ധിയാണിതെന്നാണ് വിലയിരുത്തൽ.
വൈദ്യുതി ഇതര മേഖലകളിലേക്കുള്ള കൽക്കരി വിതരണം 275,000 ടണ്ണാക്കി കോൾ ഇന്ത്യ ചുരുക്കി. മുമ്പ് വിതരണം ചെയ്തിരുന്നതിനേക്കാൾ 17 ശതമാനം കുറവാണിത്. വൈദ്യുതനിലയങ്ങൾക്കുള്ള കൽക്കരി വിതരണം വേഗത്തിലാക്കാൻ ട്രെയിനുകൾക്ക് പകരം ട്രക്കുകൾ ഉപയോഗിക്കാനും കോൾ ഇന്ത്യയുടെ നിർദേശമുണ്ട്.
കൽക്കരി ക്ഷാമത്തെ കുറിച്ച് കോൾ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. , അതേസമയം, വൈദ്യുതനിലയങ്ങളിലെ കൽക്കരി സ്റ്റോറേജ് 25.2 മില്യൺ ടണ്ണായി കുറയുകയും ചെയ്തിട്ടുണ്ട്. വൈദ്യുതനിലയങ്ങളിൽ പ്രതിസന്ധിയുണ്ടായാൽ അത് കടുത്ത ക്ഷാമത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

