പുതിയ ഇൻഷൂറൻസ് പദ്ധതികൾ; ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം, ക്ഷേമ ബജറ്റുമായി ധനമന്ത്രി -LIVE UPDATES
text_fieldsതിരുവനന്തപുരം: ക്ഷേമപദ്ധതികളിൽ ഊന്നി സ്ഥിരം രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്. ബിരുദതലം വരെ പഠനം സൗജന്യമാക്കുമെന്ന പ്രഖ്യാപിച്ച സർക്കാർ സംസ്ഥാനത്തെ കുട്ടികൾ മുതൽ വയോധികർ വരെയുള്ളവരെ സ്വാധീനിക്കുന്ന തലത്തിൽ വിവിധ ഇൻഷൂറൻസ് പദ്ധതികളും പ്രഖ്യാപിച്ചു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‍കരണത്തിനായി കമീഷൻ പ്രഖ്യാപിച്ച സർക്കാർ അഷ്വേഡ് പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചു. ഡി.എ കുടിശ്ശിക പൂർണമായും നൽകുമെന്ന് അറിയിച്ച സംസ്ഥാന സർക്കാർ ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരിയിൽ കൊടുക്കുമെന്ന് അറിയിച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷൂറൻസ് സർക്കാർ പ്രഖ്യാപിച്ച സർക്കാർ ഹരിത കർമ്മസേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പൊതുമേഖല-സഹകരണ മേഖല ജീവനക്കാർ പെൻഷൻകാർ എന്നിവർക്കെല്ലാം പ്രത്യേക ഇൻഷൂറൻസ് പ്രഖ്യാപിച്ച്. കാരുണ്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കായി ഇൻഷൂറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. ആശ, അങ്കണവാടി, ലൈബ്രറേിയൻമാർ എന്നിവരുടെ വേതനം വർധിപ്പിച്ച സർക്കാർ പത്രപ്രവർത്തക പെൻഷനും കൂട്ടി.
LIVE UPDATES
Live Updates
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

