ഫേസ്ബുക്കിലും പിരിച്ചുവിടൽ ഭീഷണി; പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തി കമ്പനി
text_fieldsവാഷിങ്ടൺ: ഫേസ്ബുക്കിന്റെ ഉടമസ്ഥരായ ടെക് ഭീമൻ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് താൽക്കാലികമായി നിർത്തുകയാണെന്നും കമ്പനി അറിയിച്ചു. ജോലിക്കാരെ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. സമ്പദ്‍വ്യവസ്ഥയിലെ സാഹചര്യങ്ങളാണ് നടപടിയിലേക്ക് നയിച്ചതെന്ന് മാർക്ക് സൂക്കർബർഗ് ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. പരസ്യവരുമാനം കുറഞ്ഞതും സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന ഭയവുമാണ് മെറ്റയെ കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ എൻജിനീയർമാരെ ജോലിക്കെടുക്കാനുള്ള തീരുമാനവും മെറ്റ മാറ്റുമെന്നാണ് സൂചന. അതേസമയം, ഫേസ്ബുക്കിൽ സാമ്പത്തിക നിയന്ത്രണവും ഏർപ്പെടുത്തുമെന്നും സൂക്കർബർഗ് അറിയിച്ചു. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നതും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേതായ സാഹചര്യവും മൂലം നിയമനങ്ങളിൽ കടുത്ത നിന്ത്രണമേർപ്പെടുത്താൻ കമ്പനികൾ നിർബന്ധിതമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

