Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവാക്​സിനെടുത്തവരുടെ...

വാക്​സിനെടുത്തവരുടെ നിക്ഷേപങ്ങൾക്ക്​ അധിക പലിശ; വാക്​സിനേഷൻ പ്രോൽസാഹിപ്പിക്കാൻ ബാങ്കുകൾ

text_fields
bookmark_border
vaccination
cancel

ന്യൂഡൽഹി: രാജ്യത്തെ വാക്​സിനേഷൻ പ്രോൽസാഹിപ്പിക്കാൻ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ. വാക്​സിൻ എടുത്തവരുടെ സ്ഥിരനിക്ഷേപകങ്ങൾക്ക്​ അധിക പലിശ നൽകുന്നതാണ്​ പദ്ധതി. യൂക്കോ ബാങ്ക്​, സെൻട്രൽ ബാങ്ക്​ എന്നിവയാണ്​ അധിക പലിശ നൽകുക.

വാക്​സി​െൻറ ഒരു ഡോസെങ്കിലും എടുത്തവർക്ക്​ 0.30 ശതമാനം അധിക പലിശയാണ്​ യൂക്കോ ബാങ്ക്​ നൽകുക. 999 ദിവസക്കാലയളവിലെ നിക്ഷേപകങ്ങൾക്കാണ്​ നിരക്ക്​ ബാധകം. സെൻട്രൽ ബാങ്ക്​ കാൽ ശതമാനം പലിശയാണ്​ അധികമായി നൽകുക.

ഇമ്യൂൺ ഇ​ന്ത്യ ഡെപ്പോസിറ്റ്​ സ്​കീം എന്ന പേരിലാണ്​ സെ​ൻട്രൽ ബാങ്ക്​ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്​. 1,111 ദിവസമാണ്​ നിക്ഷേപത്തി​െൻറ കാലാവധി. പുതിയ നിക്ഷേപകർക്കാണ്​ ആനുകൂല്യം ലഭിക്കുക. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഇത്തരം നിക്ഷേപപദ്ധതികളുമായി രംഗത്തെത്തുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Extra interest on vaccinated investors; Banks to promote vaccination
Next Story