Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇ.പി.എഫ്​.ഒ...

ഇ.പി.എഫ്​.ഒ ഇ-നോമിനേഷനുള്ള അവസാന തീയതി നീട്ടി

text_fields
bookmark_border
ഇ.പി.എഫ്​.ഒ ഇ-നോമിനേഷനുള്ള അവസാന തീയതി നീട്ടി
cancel

ന്യൂഡൽഹി: ഇ-നോമിനേഷൻ ചേർക്കാനുള്ള തീയതി നീട്ടി ഇ.പി.എഫ്​.ഒ. ഡിസംബർ 31ന്​ ശേഷവും ഇ-നോമിനേഷൻ സംവിധാനത്തിലൂടെ നോമിനികളെ ചേർക്കാമെന്ന് ഇ.പി.എഫ്​.ഒ​ അറിയിച്ചു. നേരത്തെ ഡിസംബർ 31ന്​ മുമ്പ്​ ഇ-നോമിനേഷൻ ചേർക്കണമെന്ന്​ ഇ.പി.എഫ്​.ഒയുടെ നിർദേശമുണ്ടായിരുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇ-നോമിനേഷൻ ചേർക്കുന്നതിന്​ ബുദ്ധിമുട്ട്​ നേരിടുന്നുവെന്ന്​ ഇ.പി.എഫ്​.ഒ ഉപയോക്​താക്കൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സെർവറുകൾ കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം. ഇ.പി.എഫ്​.ഒ അംഗങ്ങളുടെ മരണശേഷം പ്രൊവിഡന്‍റ്​ ഫണ്ട്​, പെൻഷൻ, ഇൻഷൂറൻസ്​ എന്നിവ പിന്തുടർച്ചാവകാശിക്ക്​ എളുപ്പത്തിൽ ലഭിക്കുന്നതിനായാണ്​ ഇ-നോമിനേഷൻ സംവിധാനം അവതരിപ്പിച്ചത്​.

ഇ-നോമിനേഷൻ എങ്ങനെ ചേർക്കാം

  • ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.
  • ഹോംപേജിലെ 'services' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'For Employees' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • 'Member UAN/ Online Services' ബട്ടൺ ക്ലിക്ക്​ ചെയ്‌ത് നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • 'Manage Tab' വിഭാഗത്തിന് താഴെയുള്ള 'E-Nomination' ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • 'Provide Details' എന്ന ടാബ് സ്ക്രീനിൽ ദൃശ്യമാകും. 'Save' ക്ലിക്ക് ചെയ്യുക.
  • പോർട്ടലിൽ Family Declaration അപ്ഡേറ്റ് ചെയ്യാൻ 'yes' ക്ലിക്ക് ചെയ്യുക.
  • 'Add Family Details' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് കീഴിൽ ഒന്നിൽ കൂടുതൽ അംഗങ്ങളെ ചേർക്കാം.
  • പങ്കാളിത്തം വ്യക്​തമാക്കാൻ 'Nomination Details' ക്ലിക്ക് ചെയ്യുക, തുടർന്ന് 'save' ക്ലിക്ക് ചെയ്യുക.
  • OTP ജനറേറ്റ് ചെയ്യാൻ E-sign ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFOe-nomination
News Summary - EPFO extends the last date for the e-nomination facility. Details here
Next Story