Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightആഭ്യന്തര ക്രൂഡ്​ ഓയിൽ...

ആഭ്യന്തര ക്രൂഡ്​ ഓയിൽ ഉൽപാദനം ഇടിയുന്നു; പ്രകൃതിവാതകവും താഴേക്ക്​

text_fields
bookmark_border
ആഭ്യന്തര ക്രൂഡ്​ ഓയിൽ ഉൽപാദനം ഇടിയുന്നു; പ്രകൃതിവാതകവും താഴേക്ക്​
cancel

ന്യൂഡൽഹി: ആഭ്യന്തര ക്രൂഡ്​ ഓയിൽ ഉൽപാദനത്തിൽ ആഗസ്​റ്റ്​ മാസത്തിൽ ഇടിവ്​. 6.3 ശതമാനത്തിൻെറ ഇടിവാണ്​ രേഖപ്പെടുത്തിയത്​. പ്രകൃതി വാതകത്തിൻെറ ഉൽപാദനം 9.5 ശതമാനവും ഇടിഞ്ഞു.

സ്വകാര്യ മേഖലയുടെ ഉടമസ്ഥതയിലുള്ള എണ്ണപാടങ്ങളിൽ നിന്നുള്ള ഉൽപാദനം 17.5 ശതമാനമാണ്​ കുറഞ്ഞത്​. ഓയിൽ ഇന്ത്യയുടെ ഉൽപാദനം 11.4 ശതമാനം ഇടിഞ്ഞപ്പോൾ ഒ.എൻ.ജി.സിയിൽ കാര്യമായ ഉൽപാദനമുണ്ടായില്ല.

രാജ്യത്ത്​ പുതിയ എണ്ണപ്പാടങ്ങളിൽ ഉൽപാദനം തുടങ്ങാത്തതും പഴയതിൽ ഉൽപാദനം കുറഞ്ഞതുമാണ്​ ആകെ ഉൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്നത്​​. ഈ സാമ്പത്തിക വർഷത്തിൽ 6.1 ശതമാനത്തിൻെറ ഇടിവ്​ ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ ഉണ്ടാവുമെന്നാണ്​ കണക്കാക്കുന്നത്​.

9.5 ശതമാനത്തിൻെറ ഉൽപാദന ഇടിവാണ്​ പ്രകൃതി വാതകത്തിലുണ്ടായത്​. ഉൽപാദനം ഇടിഞ്ഞതോടെ രാജ്യത്തെ ആഗസ്​റ്റിലെ പ്രകൃതിവാതക ഇറക്കുമതി 5.4 ശതമാനം കൂടി.


Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:natural gasCrude oil production
Next Story