കോവിഡ് രണ്ടാം തരംഗം: ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ വർധന
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. മെഡിക്കൽ ഉപകരണങ്ങളുടേയും മരുന്നുകളുടെയും ഇറക്കുമതിയാണ് കൂടിയത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ കമ്പനികൾ വലിയ ഓർഡുകൾ നൽകിയതിെൻറ വിവരങ്ങളും പുറത്ത് വന്നു.
40000 ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഓർഡറാണ് ഇന്ത്യയിൽ നിന്നും ചൈനീസ് കമ്പനികൾക്ക് ലഭിച്ചത്. അതിൽ 21,000 കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. ബാക്കി വൈകാതെ തന്നെ വിതരണം ചെയ്യുമെന്നാണ് ചൈനീസ് കമ്പനികൾ അറിയിക്കുന്നത്.
ഇതിന് പുറമേ 5000 വെൻറിലേറ്റുകൾക്കും 21 മില്യൺ ഫേസ്മാസ്കുകൾക്കും ഓർഡർ ലഭിച്ചിട്ടുണ്ട്. 3800 ടൺ മരുന്നുകളാണ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുക. ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ വർധിച്ചതോടെ വൻ വരുമാന വർധനയാണ് ചൈനയിലെ പല കമ്പനികൾക്കും ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

