Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightസമ്പദ്​വ്യവസ്ഥയുടെ...

സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്​ രാജ്യത്തെ പകുതി ജനങ്ങൾക്കെങ്കിലും വാക്​സിൻ നൽകണമെന്ന്​ നീതി ആയോഗ്​

text_fields
bookmark_border
സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്​ രാജ്യത്തെ പകുതി ജനങ്ങൾക്കെങ്കിലും വാക്​സിൻ നൽകണമെന്ന്​ നീതി ആയോഗ്​
cancel

ന്യൂഡൽഹി: സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്​ വരവിന്​ രാജ്യത്തെ പകുതി ജനങ്ങൾക്കെങ്കിലും വാക്​സിൻ നൽകണമെന്ന്​ നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാർ. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ പകുതി ജനങ്ങൾക്കെങ്കിലും വാക്​സിൻ നൽകാൻ ഇന്ത്യക്ക്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി കുറേ വർഷങ്ങളിൽ 10 മുതൽ 11 ശതമാനം വരെയായിരിക്കും രാജ്യത്തെ ജി.ഡി.പി വളർച്ചാ നിരക്ക്​. പ്രതിശീർഷ വരുമാനം 2050ൽ 16000 ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്​ സാധ്യമാവണമെങ്കിൽ സമ്പദ്​വ്യവസ്ഥയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്​. നിലവിൽ ജി.ഡി.പിയുടെ 30 ശതമാനമാണ്​ നിക്ഷേപം ഇത്​ 40 വരെയാക്കി ഉയർത്തണം. കയറ്റുമതി വർധിപ്പിക്കണം. ജി.ഡി.പിയിൽ ഉൽപാദന മേഖലയുടെ പങ്ക്​ വർധിപ്പിക്കണം. കാർഷിക മേഖലയുടെ ആധുനികവൽക്കണം. ഈസ്​ ഓഫ്​ ഡുയിങ്​ ബിസിനസ്​ എന്നിവയില്ലെല്ലാം പുരോഗതിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti ayogcovid 19
News Summary - COVID-19 vaccination of half of Indian population is key to economic revival: NITI Aayog
Next Story