Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡ് രണ്ടാം തരംഗം:...

കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ തൊഴിൽ നഷ്​ടമായത്​ 70 ലക്ഷം ​പേർക്ക്​

text_fields
bookmark_border
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ തൊഴിൽ നഷ്​ടമായത്​ 70 ലക്ഷം ​പേർക്ക്​
cancel

ന്യൂഡൽഹി: കോവിഡി​െൻറ രണ്ടാം തരംഗത്തെ തുടർന്ന്​ രാജ്യത്ത്​ തൊഴിലില്ലായ്​മ രുക്ഷമാകുന്നു. തൊഴിലില്ലായ്​മ നിരക്ക്​ നാല്​ മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. പല സംസ്ഥാനങ്ങളും കോവിഡിനെ തുടർന്ന്​ പ്രാദേശിക ലോക്​ഡൗണുകൾ പ്രഖ്യാപിച്ചതാണ്​ സ്ഥിതി രൂക്ഷമാക്കിയത്​.

പ്രാദേശിക ലോക്​ഡൗണുകളെ തുടർന്ന്​ 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്​ടമായെന്നാണ്​ കണക്കാക്കുന്നത്​. മെയ്​ മാസത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന്​ സാമ്പത്തിക വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു.

നിലവിൽ എട്ട്​ ശതമാനമാണ്​ ഇന്ത്യയിലെ തൊഴിലില്ലായ്​മ നിരക്ക്​. മാർച്ചിൽ ഇത്​ 6.5 ശതമാനം മാത്രമായിരുന്നു. സെൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമിയെന്ന സ്ഥാപനമാണ്​ പഠനം നടത്തിയത്​. നഗരപ്രദേശങ്ങളിൽ 9.78 ശതമാനവും ഗ്രാമീണമേഖലയിൽ 7.13 ശതമാനവുമാണ്​ തൊഴിലില്ലായ്​മ നിരക്ക്​.

അസംഘടിത മേഖലയെയാണ്​ കോവിഡ്​ കൂടുതലായി ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. ഈ മേഖലയിലാണ്​ കൂടുതൽ തൊഴിൽ നഷ്​ടമുണ്ടായിരിക്കുന്നത്​. അതേസമയം, 2020ൽ കോവിഡി​െൻറ ഒന്നാം തരംഗം ഉണ്ടായപ്പോൾ സമ്പദ്​വ്യവസ്ഥക്കുണ്ടായ തിരിച്ചടി പോലൊന്ന്​ ഇപ്പോഴുണ്ടാവില്ലെന്നും വിദഗ്​ധർ വ്യക്​തമാക്കുന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തി​െൻറ തോത്​ എത്രയും പെ​ട്ടെന്ന്​ കുറഞ്ഞില്ലെങ്കിലും സമ്പദ്​വ്യവസ്ഥയിൽ അത്​ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന്​ തന്നെയാണ്​ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unemployment Rate​Covid 19
News Summary - Covid-19: Unemployment rate rises to 4-month high, over 70 lakh out of jobs in April
Next Story