Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

text_fields
bookmark_border
LPG gas
cancel

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറൊന്നിന് 83.5 രൂപയാണ് കുറച്ചത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.

വാണിജ്യ സിലിണ്ടറിന് 1,773 രൂപയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ വില. നേരത്തെ 1,856.50 രൂപയായിരുന്നു വില. കഴിഞ്ഞ മാസം എൽ.പി.ജി സിലിണ്ടറിന് 172 രൂപ കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞ കുറേ മാസങ്ങളായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.

2022ൽ മൂന്ന് തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയത്. ജൂലൈയിൽ 50 രൂപയും മെയിൽ 3.50 രൂപയും മാർച്ചിൽ 50 രൂപയുമാണ് വർധിപ്പിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രൂഡോയിൽ വില 72.66 ഡോളറാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Commercial LPG cylinders' price slashed by ₹83.5; Check latest prices
Next Story