1992ന് ശേഷമുള്ള ഉയർന്ന ജി.ഡി.പി വളർച്ചാ നിരക്ക്; കോവിഡിനെ തോൽപ്പിച്ച് ചൈന
text_fieldsബീജിങ്: ആഗോള സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴും വൻ മുന്നേറ്റമുണ്ടാക്കി ചൈന. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 18.3 ശതമാനമാണ് ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക്. കോവിഡിൽ നിന്ന് ചൈന കരകയറുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കണക്കാക്കുന്നത്.
അതേസമയം, റോയിേട്ടഴ്സിന്റെ സാമ്പത്തിക വിദഗ്ധർ ഒന്നാം പാദത്തിൽ ചൈനയിൽ 19 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചത്. അത്രത്തോളം വളർച്ച കൈവരിക്കാൻ ചൈനക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, 1992ന് ശേഷമുള്ള ഏറ്റവും ഉയർന്ന ജി.ഡി.പി വളർച്ചാ നിരക്കാണ് ചൈനയിൽ രേഖപ്പെടുത്തിയത്.
കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈന സാവധാനത്തിൽ രോഗബാധയിൽ നിന്ന് കരകയറുകയാണ്. വ്യവസായ മേഖലയിലെ പുരോഗതിയും കയറ്റുമതിയിലെ നേട്ടവുമാണ് ചൈനക്ക് കരുത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.