Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. ഡി.എയിൽ മൂന്ന് ശതമാനം വർധന വരുത്താനാണ് തീരുമാനം. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 31 ശതമാനമായി ഉയരും.
വ്യാഴാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭ യോഗം ചേർന്നാണ് ഡി.എ, ഡി.ആർ വർധനക്ക് അംഗീകാരം നൽകിയത്. പെൻഷൻകാരുടെ ആനുകൂല്യങ്ങളും വർധിക്കും. ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡി.എ വർധിപ്പിച്ചത്.
കോവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ഡി.എ, ഡി.ആർ വർധന സർക്കാർ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ 17 ശതമാനത്തിൽ നിന്ന് ഡി.എ 28 ശതമാനമായി ഉയർത്തി. ഇതിന് പിന്നാലെയാണ് ഡി.എ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചത്.
Next Story

