കോവിഡ് രണ്ടാം തരംഗം: രാജ്യവ്യാപക ലോക്ഡൗണില്ലാതെ തന്നെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച കുറയുമെന്ന് പ്രവചനം
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ജി.ഡി.പി വളർച്ച സംബന്ധിച്ച മുൻ പ്രവചനത്തിൽ മാറ്റം വരുത്തി റേറ്റിങ് ഏജൻസിയായ കെയർ. 2022 സാമ്പത്തികവർഷത്തിൽ 10.2 ശതമാനം നിരക്കിൽ രാജ്യത്ത് ജി.ഡി.പി വളർച്ചയുണ്ടാകുമെന്നാണ് ഏജൻസി പ്രവചിക്കുന്നത്.
നേരത്തെ 10.7 മുതൽ 10.9 ശതമാനം വളരെ വളർച്ചയുണ്ടാകുമെന്നായിരുന്നു പ്രവചനം. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 30 ദിവസത്തിനുള്ളിൽ പ്രവചനത്തിൽ മാറ്റം വരുത്തുകയാണെന്ന് കെയർ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ 11 ശതമാനത്തിലധികമാവും ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെന്നായിരുന്നു ഏജൻസിയുടെ പ്രവചനം.
കോവിഡിനെ തുടർന്ന് മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ഇത് വ്യവസായിക പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാനുള്ള സാധ്യതയും ഏജൻസി തള്ളിക്കളയുന്നില്ല. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.