Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_right100 കോടിയിൽ കൂടുതൽ...

100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക്​ ഇ-ഇൻവോയിസ്​

text_fields
bookmark_border
100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക്​ ഇ-ഇൻവോയിസ്​
cancel

ന്യൂഡൽഹി: 2021 ജനുവരി മുതൽ പ്രതിവർഷം 100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബിസിനസ്​ ടു ബിസിനസ്​ ഇടപാടുകൾക്ക്​ ഇ-ഇൻവോയിസ്​ നിർബന്ധമാക്കുന്നു. 500 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക്​ ഒക്​ടോബർ ഒന്ന്​ മുതൽ ഇ-ഇൻവോയിസ്​ നിർബന്ധമാക്കിയിരുന്നു. ഇത്​ വിജയകരമായിരുന്നുവെന്നും വിൽപനക്കാർക്കും വാങ്ങുന്നവർക്കും പെ​ട്ടെന്ന്​ വിവരങ്ങൾ ലഭിക്കാൻ സംവിധാനം സഹായിക്കുമെന്ന്​ ധനകാര്യ സെക്രട്ടറി അജയ്​ ഭൂഷൻ പാണ്ഡേ പറഞ്ഞു.

ഒക്​ടോബർ ഒന്നിന്​ പുതിയ സംവിധാനം നിലവിൽ വന്നതിന്​ ശേഷം 69.5 ലക്ഷം ഇൻവോയിസ്​ റഫറൻസ്​ നമ്പറുകൾ നൽകിയെന്ന്​ ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യ ദിവസം 8.40 ലക്ഷം ഐ.ആർ.എൻ നമ്പറുകളാണ്​ 8453 പേർക്കായി നൽകിയത്​.

രണ്ടാം ദിവസം ഏകദേശം 13.69 ലക്ഷം ഐ.ആർ.എൻ നമ്പറുകളും നൽകിയിട്ടുണ്ട്​. നിലവിലുള്ള ഇ-വേ ബിൽ സംവിധാനത്തി​െൻറ ഭാഗമായാണ്​ ഇ-ഇൻവോയിസ്​ സിസ്​റ്റം ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstb2be-invoice
News Summary - Business with turnover of over Rs 100 crore to generate e-invoice for B2B deals from Jan
Next Story