Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2025 12:48 PM IST Updated On
date_range 1 Feb 2025 12:48 PM ISTആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിനായി നിയമഭേദഗതി കൊണ്ടുവരും
text_fieldsbookmark_border
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാര്യപങ്കാളിത്തത്തിന് നിര്‍ദേശവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ അറ്റോമിക് എനര്‍ജി നിയമത്തിലും സിവില്‍ ലയബിലിറ്റി ഫോര്‍ ദ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിനുവേണ്ടിയാണ് ആണവോര്‍ജ പദ്ധതി. 2047-ഓടെ ചുരുങ്ങിയത് നൂറ് ജി.ഡബ്ല്യൂ. ആണവോര്‍ജമെങ്കിലും ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഊര്‍ജപരിവര്‍ത്തനത്തിന് അനിവാര്യമാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

