Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇന്ത്യക്ക്​ പ്രിയം...

ഇന്ത്യക്ക്​ പ്രിയം കറൻസി; ലോക്​ഡൗണിൽ കറൻസി ശേഖരിച്ച്​ ജനങ്ങൾ

text_fields
bookmark_border
2000-rupees
cancel

മുംബൈ: രാജ്യത്തെ കറൻസി സർക്കുലേഷൻ ഉയരുന്നതായി കണക്കുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ 22.6 ശതമാനമാണ്​ നോട്ടുകളുടെ വിനിമയത്തിൽ ഇതുവരെയുണ്ടായ വർധനവ്​. ജനങ്ങൾ കൂടുതൽ പണം സൂക്ഷിക്കുന്നതിനാണ്​ കറൻസി സർക്കുലേഷനിൽ വർധനയുണ്ടായത്​. കഴിഞ്ഞ വർഷം സർക്കുലേഷൻ​ 13 ശതമാനം മാത്രമായിരുന്നു. കോവിഡിനെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ ജനങ്ങൾ കൂടുതൽ കറൻസി കൈവശം വെക്കുന്നതിൻെറ തെളിവാണ്​ സർക്കുലേഷൻ വർധിക്കുന്നതെന്ന്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നു.

കടുത്ത അസ്ഥിരത നില നിൽക്കുന്ന സമയങ്ങളിൽ ജനങ്ങൾ കൂടുതലായും കറൻസി സൂക്ഷിച്ചുവെക്കുമെന്നതിൻെറ തെളിവാണ്​ സർക്കുലേഷൻ ഉയർന്നത്​. കറൻസി ജനങ്ങൾക്ക്​ സുരക്ഷിതത്വ ബോധം നൽകുന്നുണ്ടെന്ന്​ കെയർ റേറ്റിങ്ങിലെ മുഖ്യ സാമ്പത്തിക ശാസ്​ത്രജ്ഞനായ മദൻ സബ്​നാവിസ്​ പറഞ്ഞു.സാമ്പത്തിക രംഗത്ത്​ അസ്ഥിരമായ സാഹചര്യം ഉടലെടുക്കു​േമ്പാ​ഴെല്ലാം ജനങ്ങൾ കറൻസി ശേഖരിച്ച്​ വെക്കും. ഈ സമയത്ത്​ ഡിജിറ്റൽ ഇടപാടുകൾ വർധിക്കും. സാമ്പത്തിക വളർച്ചയുണ്ടാകു​േമ്പാഴാണ്​ കറൻസി സർക്കുലേഷൻ വർധിക്കുക. എന്നാൽ, ഇപ്പോൾ സാഹചര്യം അതല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇടക്കിടക്കുള്ള ബാങ്ക്​/എ.ടി.എം സന്ദർശനം ഒഴിവാക്കുന്നതിനായാണ്​ ജനങ്ങൾ കൂടുതൽ കറൻസി ശേഖരിച്ചുവെച്ചാണ്​ സർക്കുലേഷൻ ഉയരാൻ കാരണമെന്ന്​ സ്​റ്റാൻഡേർഡ്​ ചാർ​ട്ടേഡ്​ ബാങ്ക്​ ഗവേഷക വിഭാഗം തലവൻ അനുഭുട്ടി സഹായ്​ പറഞ്ഞു.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIcurrencycovid lockdown
Next Story