Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ അദാനിയെ മറികടന്ന് അംബാനി; ഇന്ത്യയിൽ ഒന്നാമത്

text_fields
bookmark_border
ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ അദാനിയെ മറികടന്ന് അംബാനി; ഇന്ത്യയിൽ ഒന്നാമത്
cancel

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. ഫോബ്സിന്റെ പുതിയ പട്ടികയിലാണ് അംബാനി അദാനിയെ മറികടന്നത്. ഫോബ്സിന്റെ പട്ടികയിൽ ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് വീണു. 83.9 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.

അതേസമയം, 84.3 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 178.3 ബില്യൺ ഡോളർ ആസ്തിയോടെ ഇലോൺ മസ്കാണ് രണ്ടാമത്. 126.3 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്ത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിക്ക് വൻ തിരിച്ചടി നേരിട്ടത്. ഇതോടെ അദാനി കമ്പനികളുടെ ഓഹരി വില വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതാണ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ അദാനി താഴേക്ക് പോകാൻ കാരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ambani overtake gutham adani in forbes list
Next Story