Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Aadhaar PAN Linking
cancel
Homechevron_rightBusinesschevron_rightFinancechevron_rightപാൻ- ആധാർ...

പാൻ- ആധാർ ബന്ധിപ്പിച്ചോ? ജൂൺ 30 വരെയാണ്​ സമയം, എങ്ങനെ ബന്ധിപ്പിക്കാം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​​ വ്യാപനത്തെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസർക്കാർ നീട്ടിനൽകിയിരുന്നു. നേരത്തേ മാർച്ച്​ 31 വരെയായിരുന്നു സമയം. പിന്നീട്​ ജൂൺ 30 വരെ നീട്ടി. സമയം നീട്ടിയത്​ ആശ്വാസമായിരുന്നുവെങ്കിലും നീട്ടിയ സമയം അവസാനിക്കാൻ ഇനി ഒമ്പതു നാൾ മാത്രവും.

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിലോ​?

10,000 രൂപ പിഴയടക്കണം. കൂടാതെ പാൻ കാർഡ്​ പ്രവർത്തന രഹിതമാകുകയും ചെയ്യും. 2021 ലെ ധനകാര്യ ബില്ലിന്‍റെ ഭേദഗതിയിലാണ്​ 1961ലെ ആദായ നികുതി നിയമത്തിൽ പുതിയ വിഭാഗം (സെഷൻ 234എച്ച്​) കൂട്ടിച്ചേർത്തത്​.


പാൻ കാർഡ്​ പ്രവർത്തന രഹിതമായാൽ വ്യക്തിക്ക്​ സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല. കൂടാതെ നിർണായകമായ പല ഇടപാടുകൾക്കും ആധാർ കാർഡും പാൻ കാർഡും അത്യന്താപേക്ഷിതവും. ആദായ നികുതി റി​േട്ടൺ ഫയലിങ്​, സർക്കാർ ആനുകൂല്യങ്ങൾ, പാചക​ വാതക സബ്​സിഡി, സ്​കോളർഷിപ്പുകൾ, പെൻഷൻ തുടങ്ങിയവക്ക്​ ആധാർ കാർഡും പാൻ കാർഡും ആവശ്യമായി വരും. പാൻ കാർഡ്​ പ്രവർത്തന രഹിതമാകുന്നതോടെ ഇവയെല്ലാം ലഭിക്കാതെയാകും.

എങ്ങനെ ബന്ധിപ്പിക്കം?

പാനും ആധാർ കാർഡും ബന്ധിപ്പിക്കാൻ നിരവധി വഴികളുണ്ട്​.

1. 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിലേക്ക്​ എസ്​.എം.എസ്​ അയച്ച്​ ആധാർ പാനുമായി ബന്ധിപ്പിക്കാം.

2. ഇ ഫ​യലിങ്​ വെബ്​സൈറ്റിലൂടെ ഈ ​േസവനം ലഭ്യമാകും.

3. പാൻ സർവിസ്​ സെന്‍ററിലെത്തി നേരിട്ട്​ അപേക്ഷ ഫോം പൂരിപ്പിച്ച്​ നൽകി ആധാറുമായി ബന്ധിപ്പിക്കാം.


പാൻ -ആധാർ ബന്ധിപ്പിച്ചി​ട്ടുണ്ടോയെന്ന് എങ്ങനെ അറിയാം?

​1. ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക വൈബ്​സൈറ്റായ www.incometax.gov.in ൽ പ്രവേശിക്കുക

2. ഹോം പേജിൽ Quick links വിഭാഗത്തിൽ 'ലിങ്ക്​ ആധാർ' എന്ന മെനു ഉണ്ടായിരിക്കും

3. ലിങ്ക്​ ആധാർ മെനുവിൽ ക്ലിക്ക്​ ചെയ്യു​േമ്പാൾ 'Know About your Aadhaar PAN linking Status' എന്ന മെനു പ്രത്യക്ഷ​െപ്പടും

4. അതിൽ ക്ലിക്ക്​ ചെയ്യു​േമ്പാൾ പുതിയ വിൻഡോ ഓപ്പണായി വരും. അവിടെ നിങ്ങളുടെ ആധാർ കാർഡിന്‍റെയും പാൻ കാർഡിന്‍റെയും വിവരങ്ങൾ നൽകണം

5. വിവരങ്ങൾ നൽകിയതിന്​ ശേഷം 'View Link Aadhaar Status' എന്ന മെനുവിൽ ക്ലിക്ക്​ ചെയ്യണം

6. ഇപ്പോൾ ആധാർ -പാൻ സ്റ്റാറ്റസ്​ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar CardPANAadhaar PAN Linking
News Summary - Aadhaar PAN Linking Last Date on June 30 How to Check Status
Next Story