Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightആധാർ -പാൻ കാർഡ്​...

ആധാർ -പാൻ കാർഡ്​ ബന്ധിപ്പിക്കൽ; തീയതി നീട്ടി ആദായ നികുതി വകുപ്പ്​

text_fields
bookmark_border
ആധാർ -പാൻ കാർഡ്​ ബന്ധിപ്പിക്കൽ; തീയതി നീട്ടി ആദായ നികുതി വകുപ്പ്​
cancel

ന്യൂഡൽഹി: ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി ആദായ നികുതി വകുപ്പ്​. 2021 ജൂൺ 30ന്​ മുമ്പ്​ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചാൽ മതിയാകും. കോവിഡിന്‍റെ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

നേരത്തെ 2021 മാർച്ച്​ 31 ആയിരുന്നു ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. അവസാന ദിവസം ആദായ നികുതി വെബ്​സൈറ്റ്​ തകരാറിലായത്​ ജനങ്ങളെ വലിയ രീതിയിൽ ആശങ്കയിലാക്കിയിരുന്നു.

പാൻകാർഡും ആധാർ കാർഡും നിശ്​ചിത സമയത്തിനുള്ളിൽ ലിങ്ക്​ ചെയ്​തില്ലെങ്കിൽ 1000 രൂപ പിഴയൊടുക്കണമെന്നാണ്​ ചട്ടം. കേന്ദ്രസർക്കാർ ലോക്​സഭയിൽ അവതരിപ്പിച്ച ധനകാര്യ ബില്ലിൽ ഇതുസംബന്ധിച്ച പരാമർശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar-PAN card
News Summary - Aadhaar-PAN card connection; Date Extended Income Tax Department
Next Story