Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇന്ത്യൻ ബാങ്കിങ്​...

ഇന്ത്യൻ ബാങ്കിങ്​ മേഖലയിൽ പിടിമുറുക്കി ചൈന; ആശങ്കയുമായി വ്യവസായലോകം

text_fields
bookmark_border
ഇന്ത്യൻ ബാങ്കിങ്​ മേഖലയിൽ പിടിമുറുക്കി ചൈന; ആശങ്കയുമായി വ്യവസായലോകം
cancel

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിങ്​ മേഖലയിലെ ചൈനീസ്​ സ്വാധീനം വർധിക്കുന്നു. ഗാൽവാൻ സംഘർഷങ്ങളെ തുടർന്ന്​ ചൈനയെ മാറ്റി നിർത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ ബാങ്കിങ്​ മേഖലയിൽ നിന്നുള്ള വാർത്തകൾ. ടിക്​ ടോക്​, വി ചാറ്റ്​ പോലുള്ള ​ ആപുകളെ നിരോധിച്ചും 470 കോടിയുടെ ചൈനയുമായുള്ള റെയിൽവേയുടെ കരാർ റദ്ദാക്കിയുമെല്ലാം ബഹിഷ്​കരണത്തിനായി അരയും തലയും മുറുക്കി മോദി സർക്കാർ രംഗത്തുണ്ട്​. ആത്​മനിർഭർ ഭാരത്​ എന്ന പദ്ധതിയാണ്​ ഇതിന്​ പകരമായി മുന്നോട്ട്​ വെക്കുന്നത്​. എന്നാൽ, ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ സ്വാധീനിക്കുന്ന തന്ത്രപ്രധാന മേഖലയിൽ സർക്കാറിൻെറ ഈ പദ്ധതി വിജയം കണ്ടിട്ടില്ലെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

ചൈനീസ്​ നിക്ഷേപത്തെ നിയന്ത്രിക്കാൻ നിയമങ്ങൾ ശക്​തമാക്കിയെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ലെന്ന സൂചനകളാണ്​ ബാങ്കിങ്​ മേഖലയിൽ നിന്ന്​ പുറത്ത്​ വരുന്നത്​. ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ്​ ബാങ്ക്​ ഓഫ്​ ചൈന കഴിഞ്ഞ മാർച്ചിൽ എച്ച്​.ഡി.എഫ്​.സിയുടെ ഓഹരികൾ വാങ്ങിയിരുന്നു. തുടർന്ന്​ ഐ.സി.ഐ.സി.ഐ ബാങ്കിലും നിക്ഷേപം നടത്തി. ഇപ്പോൾ സ്വകാര്യ വിദേശ നിക്ഷേപം നിയന്ത്രിക്കുന്നതിനായി നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ്​ കേ​ന്ദ്രസർക്കാർ. പക്ഷേ ഇതുകൊണ്ട്​ മാത്രം ചൈനീസ്​ നിക്ഷേപം തടയാൻ കഴിയില്ലെന്നാണ്​ പുറത്ത്​ വരുന്ന സൂചനകൾ.

ഇന്ത്യൻ ബാങ്കിങ്​ സെക്​ടറിലെ ചൈനയുടെ താൽപര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന്​ കോൺഫെഡറേഷൻ ഓഫ്​ ആൾ ഇന്ത്യ ട്രേഡേഴ്​സ്​ പ്രസിഡൻറ്​ ബി.സി ഭാർതിയ പറഞ്ഞു. റിസർവ്​ ബാങ്ക്​ ഇക്കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട്​ ബാങ്കുകളോടും നിക്ഷേപം തിരിച്ച്​ നൽകാൻ ആവശ്യപ്പെടണമെന്നും സംഘടന നിർദേശിച്ചു. എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ, ഏഷ്യൻ പെയിൻറ്​​, അംബുജ സിമൻറ്​ തുടങ്ങിയ കമ്പനികളിലായി ചൈനീസ്​ കേന്ദ്രബാങ്കിന്​ 4,418 കോടിയുടെ നിക്ഷേപമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaindiaChinese central bank
Next Story