അടുത്ത വർഷം സാമ്പത്തിക മാന്ദ്യമുണ്ടാകും; സർവേ റിപ്പോർട്ടുമായി കെ.പി.എം.ജി
text_fieldsന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തെ പ്രമുഖമായ 1300 കമ്പനികളുടെ സി.ഇ.ഒമാർക്കിടയിൽ കെ.പി.എം.ജി നടത്തിയ സർവേയിലാണ് ഇതുസംബന്ധിച്ച പ്രവചനമുണ്ടായത്. സി.ഇ.ഒമാരിൽ 86 ശതമാനവും ലോകസമ്പദ്‍വ്യസ്ഥയിൽ മാന്ദ്യമുണ്ടാകുമെന്ന് പ്രവചിച്ചു. 58 ശതമാനം ചെറിയ മാന്ദ്യം മാത്രമാണുണ്ടാവുകയെന്നും പ്രവചിച്ചു.
മാന്ദ്യം കമ്പനികളുടെ വരുമാനത്തിൽ 10 ശതമാനത്തിന്റെ വരെ കുറവുണ്ടാക്കും. സാമ്പത്തിക വളർച്ചയെ മാന്ദ്യം ബാധിക്കുമെന്നും സി.ഇ.ഒമാർ പ്രവചിക്കുന്നു. മാന്ദ്യമുണ്ടാവുമെങ്കിൽ സമ്പദ്‍വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്നും കമ്പനികളുടെ മേധാവികൾ വ്യക്തമാക്കുന്നു.
സർവേയിൽ പങ്കെടുത്ത 71 ശതമാനം പേരും അടുത്ത മൂന്ന് വർഷം ഒമ്പത് ശതമാനം വളർച്ചയുണ്ടാകുമെന്നും കമ്പനി സി.ഇ.ഒമാർ വ്യക്തമാക്കി. കോവിഡ് മഹാമാരിയും യുക്രെയ്ൻ-റഷ്യ യുദ്ധം എന്നിവയെല്ലാമാണ് ആഗോള സമ്പദ്‍വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

