Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 28 ശതമാനമായി വർധിപ്പിച്ചു

text_fields
bookmark_border
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 28 ശതമാനമായി വർധിപ്പിച്ചു
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിക്കാൻ തീരുമാനമായി. 17 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കി വർധിപ്പിക്കാനാണ്​ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ്​ തീരുമാനത്തിന്​ അന്തിമ അംഗീകാരം നൽകിയത്​. കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷം ഡി.എ വർധനവ്​ മരവിപ്പിച്ചിരുന്നു.

ലക്ഷകണക്കിന്​ കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ ആശ്വാസം പകരുന്നതാണ്​ ​തീരുമാനം. ജൂലൈ മുതൽ ഡി.എ വർധനവ്​ ലഭ്യമായി തുടങ്ങും. അതേസമയം, 2020 ജനുവരി മുതലുള്ള ഡി.എ കുടിശ്ശിക എന്ന്​ മുതൽ നൽകുമെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിട്ടില്ല.

2020 ജനുവരി മുതൽ 2020 ജൂൺ 30 വരെയുള്ള നാല്​ ശതമാനവും 2020 ജൂലൈ മുതൽ 2020 ഡിസംബവർ വരെയുള്ള മൂന്ന്​ ശതമാനവും 2021 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള നാല്​ ശതമാനവുമാണ്​ കേന്ദ്രസർക്കാർ നൽകാനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DA hike
News Summary - 7th Pay Commission: Centre hikes DA for central govt employees to 28%
Next Story