Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വർണവില ഇനിയും റോ​ക്കറ്റ്​ പോലെ കുതിക്കുമോ... അതോ?
cancel
Homechevron_rightBusinesschevron_rightBiz Featurechevron_rightസ്വർണവില ഇനിയും...

സ്വർണവില ഇനിയും റോ​ക്കറ്റ്​ പോലെ കുതിക്കുമോ... അതോ?

text_fields
bookmark_border

റോക്കറ്റ്​ പോലെ കുതിച്ചുയർന്ന്​ പവന്​ 40,000 മുകളിലെത്തിയ സ്വർണവില ഒറ്റയടിക്ക്​ താഴ്​ന്നുതുടങ്ങി. ഇപ്പോൾ 37600 ലാണ്​. ഇനിയും എത്ര താഴുമെന്നാണ്​ സാധാരണക്കാരുടെ നോട്ടം. നിലവിൽ യൂറോപ്പി​െൻറ പല ഭാഗങ്ങളിലും കോവിഡി​െൻറ രണ്ടാംവരവും സാമ്പത്തിക ആശങ്കകൾ നിലനിൽക്കുന്നതുമാണ്​ വിലയിടിവി​െൻറ പ്രധാന കാരണം.

ഇന്ത്യയാണ്​ ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം. ആദ്യ സ്​ഥാനക്കാർ ചൈനയാണ്​. ഇന്ത്യയിൽ ആഭരണമായും നാണയമായും സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കുന്നു. വാങ്ങിയ വി​ലയേക്കാൾ ഒരുപക്ഷേ കൂടുതൽ തുക തിരികെകിട്ടുന്ന ഏറ്റവും എളുപ്പമുള്ള നിക്ഷേപവും ഇതുതന്നെ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന ഘട്ടത്തിലായിരുന്നു സ്വർണവിലയുടെ ഒടുവിലെ കുതിച്ചുചാട്ടം. ​


സുരക്ഷിത നി​ക്ഷേപം

സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന നിക്ഷേപമാണ്​ സ്വർണം. പാരമ്പര്യസ്വത്തായി നൽകുന്നതും മക്കൾക്ക്​ വിവാഹ സമ്മാനമായി നൽകുന്നതും സ്വർണം തന്നെ. വിവാഹങ്ങളിൽ സ്വർണാഭരണത്തിനുള്ള സ്​ഥാനമാണ്​ ഉപഭോഗം വർധിക്കാൻ പ്രധാന കാരണം. റിസ്​ക്​ കുറവായതാണ്​ എല്ലാ മാർഗങ്ങളിലും സ്വർണം ഉപയോഗിക്കാൻ പ്രധാന കാരണം. ആഭരണമായും നാണയങ്ങളായും അവ സൂക്ഷിച്ചുവെക്കുന്നു. സാധാരണക്കാർ സ്വർണബോണ്ടുകളെ ആശ്രയിക്കാറില്ലെങ്കിലും മധ്യവർഗത്തിൽപ്പെട്ട നല്ലൊരു വിഭാഗം സ്വർണ ബോണ്ടുകളിലും നിക്ഷേപിക്കുന്നു.


പത്തുവർഷം മുമ്പ്​ കുറഞ്ഞ തുകക്ക്​​ ഒരു പവൻ സ്വർണം ലഭിക്കുമായിരുന്നെങ്കിൽ ഇന്ന്​ 40,000 രൂപയോളം മുടക്കണം അതേ അളവിൽ സ്വർണം ലഭിക്കാൻ. ആഭരണമാണെങ്കിൽ പണിക്കൂലിയും മറ്റും വേറെ. ലോക്​ഡൗൺ കാലത്ത് മറ്റു നിക്ഷേപങ്ങളേക്കാളേറെ ജനം ആശ്രയിച്ചത്​ സ്വർണത്തിലായിരുന്നു. പണം നഷ്​ടമാകില്ലെന്ന ഉറപ്പായിരുന്നു പ്രധാന കാരണം. സ്​ഥിര വരുമാനക്കാരും സർക്കാർ ജീവനക്കാരും ലോക്​ഡൗണിൽ​ പോലും സ്വർണം വാങ്ങിക്കൂട്ടിയതായാണ്​ വിവരം. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധി മറ്റു നിക്ഷേപങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്​തു. അതി​െൻറ ഫലമാക​ട്ടെ, സ്വർണവില റോക്കറ്റ്​ പോലെ കുതിക്കാനും തുടങ്ങി. രണ്ടുവർ​ഷത്തോളം കോവിഡ്​ നമുക്കൊപ്പമുണ്ടാകുമെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കാമെന്നും പറയുന്നു. ഇക്കാര്യങ്ങൾകൊണ്ടുത​െന്ന സ്വർണവില ആറുമാസം മുമ്പത്തെ വിലയിലേക്കെത്താൻ സാധ്യതയില്ലെന്നും വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നു.

സ്വർണകള്ളക്കടത്ത്​

ഇന്ത്യയിലേക്ക്​ നേരായ മാർഗത്തിൽ എത്തുന്നതിനേക്കാൾ സ്വർണം അനധികൃതമായി എത്തുന്നു എന്നത്​ പരസ്യമായ രഹസ്യമാണ്​. കഴിഞ്ഞ വർഷം 120 ടൺ സ്വർണമാണ്​ കള്ളക്കടത്തിലൂടെ ഇന്ത്യയി​െലത്തിയതെന്ന്​ വേൾഡ്​ ഗോൾഡ്​ കൗൺസിൽ പറയുന്നു. യഥാർഥ കണക്കുകൾ ഇതിലും കൂടുതലായേക്കാം. അതേസമയം, ലോക്​ഡൗൺ കാലത്ത്​ കള്ളക്കടത്ത്​ വഴി എത്തിയ സ്വർണത്തി​െൻറ അളവ്​ ഗണ്യമായി കുറഞ്ഞതായാണ്​ റിപ്പോർട്ട്​.


പ്രതിമാസം കള്ളക്കടത്തുവഴി രാജ്യത്തെത്തുന്ന സ്വർണത്തിൽ രണ്ടു ടണ്ണി​െൻറ ഇടിവെന്നാണ്​ കണക്കുകൾ. 120 ടണ്ണിനു​ പകരം ഈ വർഷം 25 ടൺ മാത്രമേ എത്തൂവെന്നാണ്​ വിലയിരുത്തുന്നത്​. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവിസ്​ നിലച്ചതാണ്​ സ്വർണക്കടത്ത്​ കുറയാൻ പ്രധാന കാരണം. വിമാനം വഴിയാണ്​ ഇന്ത്യയിലേക്ക്​ ഏറ്റവും കൂടുതൽ അനധികൃത സ്വർണം എത്തുന്നത്​. കര -ജല മാർഗം എത്തുന്നത്​​ വളരെ കുറവാണ്​.

ഇറക്കുമതിയിലെ നഷ്​ടവും കള്ളക്കടത്തും

വിമാന മാർഗവും നേപ്പാൾ വഴിയുമാണ്​ പ്രധാന കള്ളക്കടത്ത്​. ഇന്ത്യയിലെ ഇറക്കുമതി തീരുവയുടെ ഉയർന്ന നിരക്കാണ്​ അനധികൃത സ്വർണം ഒഴുകാൻ പ്രധാനം കാരണം. നിയമവിധേയമായ സ്വർണ വരവ്​ ഉയർത്തുന്നതിനും കള്ളക്കടത്ത്​ ഒഴിവാക്കാനും പ്രധാനമാർഗം ഇറക്കുമതി തീരുവ കുറക്കുക എന്നതുമാത്രമാണ്​. എന്നാൽ, പൊതുവേ ഉയർന്ന ഇറക്കുമതി തീരുവ ധനമന്ത്രി നിർമല സീതാരാമൻ 2019ൽ പത്തിൽനിന്ന്​ 12 ശതമാനമായി ഉയർത്തി. കള്ളക്കടത്തും കുത്തനെ ഉയർന്നു. നിയമ വിധേയമായി സ്വർണം ഇറക്കുമതി ചെയ്യു​േമ്പാഴുണ്ടാകുന്ന വലിയ നഷ്​ടം ഒഴിവാക്കാൻ കള്ളക്കടത്തായി പ്രധാന മാർഗം.​ നേരായ വഴിയിൽ ഇറക്കുമതി തീരുവക്ക്​ പുറമെ മൂന്നു ശതമാനം ജി.എസ്​.ടിയും നൽകണം. ഇതോടെ നികുതിയിനത്തിൽ മാത്രം ഒരു വ്യാപാരി നൽകേണ്ടത്​ 15.5 ശതമാനമാണ്​.


സ്വർണ ഇറക്കുമതി കുറക്കലാണ്​ ഉയർന്ന ഇറക്കുമതി നികുതികൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ കേന്ദ്രസർക്കാർ വാദിക്കുന്നു. എന്നാൽ, ഇതി​െൻറ പ്രത്യാഘാതം കള്ളക്കടത്തി​െൻറ ഗണ്യമായ വർധനയും ആഭ്യന്തരവിപണിയിലെ ഉയർന്ന സ്വർണവിലയുമാണ്​. ഒരു കിലോ സ്വർണം ഇന്ത്യയിലേക്ക്​ അനധികൃതമായി എത്തു​േമ്പാൾ 20 ലക്ഷത്തിന്​ മുകളിൽ ലാഭം ലഭിക്കു​െമന്നുമാണ്​ വിലയിരുത്തൽ.

പുതിയ പ്രതിസന്ധി

സ്വർണ വില ഉയർന്നതോടെ പുതുതായി ഉയർന്നുവന്ന പ്രതിസന്ധി, അവ സൂക്ഷിക്കുന്നതിലുണ്ടായ പ്രയാസമാണ്​. കൂടുതൽ സ്വർണം കൈവശം വെക്കുന്നവർ ബാങ്ക്​ ​േലാക്കറുകളെ ആശ്രയിച്ചു. മോഷണവും കൊള്ളയും കുത്തനെ ഉയർന്നു. ആഭരണമായിപോലും ഉപയോഗിക്കാൻ പലർക്കും പേടിയായി തുടങ്ങി. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നവരുടെ ഉറക്കവും നഷ്​ടപ്പെട്ടു. ഒരു തരി പൊന്നായാലും സൂക്ഷ്​മതയോടെ ഉപയോഗിക്കാൻ എല്ലാവരും പഠിക്കുകയും ചെയ്​തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingGoldGold Rate
Next Story