Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightനന്ദി, ഇമാറാത്തി​െൻറ...

നന്ദി, ഇമാറാത്തി​െൻറ സ്​നേഹത്തി​ന്​, കരുതലിന്​..

text_fields
bookmark_border
yusuf ali MA yusuffali
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനൊപ്പം എം.എ. യൂസുഫലി

ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസുഫലി യു.എ.ഇയിലെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു...

യു.എ.ഇ എന്ന മഹാത്തായ രാജ്യത്തിന്​ 50വയസ്സ്​​ തികഞ്ഞിരിക്കുന്നു. ​സ്വദേശിയും പ്രവാസിയും അടക്കം ഈ നാടി​െൻറ വെള്ളവും വളവും സ്വീകരിച്ച്​ മികച്ച ജീവിതം കെട്ടിപ്പടുത്ത കോടിക്കണക്കിന്​ മനുഷ്യർക്ക്​ ആഹ്ലാദനിമിഷമാണിത്​. എന്നെപ്പോലെ യു.എ.ഇയുടെ ആദ്യകാലത്ത്​ ഈ മണ്ണിൽ എത്തിച്ചേർന്ന്​ വളരാൻ സാധിച്ചവർക്ക്​ സന്തോഷത്തിന്​ അതിരുകളില്ല.

ഇൗ നാടി​െൻറ വളർച്ച നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്​. ഈ നാട്​ വളർന്നപ്പോൾ കൂടെ നമുക്കും വളരാനുള്ള വഴിയൊരുങ്ങുകയായിരുന്നു. എത്രയെത്ര കുടുംബങ്ങളിലെ പട്ടിണിയാണ്​ ഈ നാടു കാരണം ഇല്ലാതായത്, എത്ര കുഞ്ഞുവയറുകളാണ്​ ഈ നാടി​െൻറ സ്​നേഹത്താൽ നിറഞ്ഞത്​...അതിന്നും തുടരുന്നു.​

വരണ്ടഭൂപ്രകൃതിയ​ും അനുകൂലമല്ലാത്ത കാലാവസ്​ഥയുമുള്ള ഒരു നാടിനെ ഇൗ രൂപത്തിൽ ലോകത്തെ വികസിത രാഷ്​ട്രങ്ങളുടെ മുൻപന്തിയിൽ എത്തിച്ചത്​ അത്ഭുതകരം തന്നെയാണ്​. അതൊന്നും ഒരുദിവസം കൊണ്ടുണ്ടായതല്ല. പ്രജാക്ഷേമ തൽപരരും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളാണ്​ അതി​െൻറ ചാലകശക്​തികളായത്​. ഇന്ന്​ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ-വിനോദ മേളയായ എക്​സ്​പോക്ക്​ ആതിഥ്യമരുളുകയാണ്​ ഈ നാട്​.

വിശ്വമേളയിലേക്ക്​ ലോകത്തി​െൻറ അഷ്​ടദിക്കിൽനിന്നും എത്തിച്ചേരുന്നവരെയെല്ലാം മനോഹരമായി സ്വീകരിക്കുകയും അവർ സംതൃപ്​തിയോടെ മടങ്ങുകയും ചെയ്യുന്നു. കോവിഡ്​ പോലെ ലോകം വിറങ്ങലിച്ച ഒരു മഹാമാരിക്കാലത്ത്​ ഇത്തരമൊന്ന്​ യാഥാർഥ്യമാക്കാൻ എല്ലാ രാജ്യങ്ങൾക്കും സാധിക്കുന്നതല്ല. വിദേശ ഭരണാധികാരികൾ ഇവിടത്തെ സന്നാഹങ്ങളും സൗകര്യങ്ങളും കണ്ട്​ അത്ഭുതപ്പെട്ടാണ്​ മടങ്ങുന്നത്​.

എം.എ. യൂസുഫലി

ശാസ്​ത്ര -സാ​ങ്കേതിക വിദ്യയുടെ എല്ലാ നവീനമായ സൗകര്യങ്ങളും വളരെ പെ​ട്ടെന്ന്​ സ്വീകരിക്കുന്നതോടൊപ്പം, അറബ്​ പൈതൃകത്തെയും പാരമ്പര്യത്തെയും മുറുകെപ്പിടിക്കാനും ഈ നാട്​ ശ്രദ്ധിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസും സ്​മാർട്ട്​​ ടെക്​നോളജിയും ഉപയോഗപ്പെടുത്തു​േമ്പാഴും കുതിരയോട്ട മത്സരവും ഫാൽകൺ ഫെസ്​റ്റിവലും മുടങ്ങാതെ ഇവി​ടെ അരങ്ങേറുന്നത്​ നമുക്ക്​ കാണാനാവും.

സുരക്ഷിതത്വത്തിനും സമാധാനത്തിനും ഏറ്റവും മുന്തിയ പരിഗണനയാണ്​ നൽകിവരുന്നത്​. സമീപകാലത്ത്​ പുറത്തുവന്ന സർവേയിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളികളെ സ്​നേഹിക്കുന്ന ഭരണാധികാരികൾ

യു.എ.ഇയിലെ എല്ലാ ഭരണാധികാരികളും ഇന്ത്യക്കാരോട്​, പ്രത്യേകിച്ച്​ മലയാളികളോട്​ വല്ലാത്ത സ്​നേഹമുള്ളവരാണ്​. അതിനാൽ, ഏതു ശൈഖുമാരുടെ കൊട്ടാരത്തിൽ ​പോയാലും നിങ്ങൾക്ക്​ മലയാളികളെ കാണാനാവും. പലവിധ ജോലികളിൽ വിശ്വസ്​ത സേവകരായാണ്​ അവരെ നിയമിക്കുന്നത്​. മലയാളികളോടുള്ള വിശ്വാസവും സ്​നേഹവുമാണ്​ അത്​ കാണിക്കുന്നത്​. വ്യക്​തിപരമായി എനിക്കും അതൊരു അഭിമാനം തന്നെയാണ്​.

കാരണം, ഏതു പാലസിൽ പോയാലും എന്നെ കാണാനും ഫോ​ട്ടോയെടുക്കാനും പ്രവാസികൾ അടുത്തു വരും. ജാതി-മത-ദേശ ഭേദ​െമന്യേ ഭരണാധികാരികൾ സൂക്ഷിക്കുന്ന സ്​നേഹമാണ്​ അവരുടെ ഏറ്റവും വലിയ ഗുണം. ​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ 14 ഏക്കർ സ്​ഥലമാണ്​ അബൂദബിയിൽ ഹിന്ദു ക്ഷേത്രം നിർമിക്കാനായി നൽകിയത്​. അതി​െൻറ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കയാണ്​.

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിൽനിന്ന്​ പുരസ്​കാരം ഏറ്റുവാങ്ങുന്നു

ഇത്​ ഇന്ത്യക്കാരോടുള്ള പരിഗണനയെ കാണിക്കുന്നതാണ്​. അതുപോലെ, അവർ സൂക്ഷിക്കുന്ന അടുപ്പവും കരുതലും വളരെ വലുതാണ്​. എനിക്ക്​ സമീപകാലത്ത്​ ഹെലികോപ്​റ്റർ അപകടമുണ്ടായപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ കഴിയു​േമ്പാൾ ആദ്യ ദിവസം യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വിളിച്ചു. സംസാരിക്കാൻ കഴിയാത്ത അവസ്​ഥയിലായിട്ടും ഫോണെടുത്തു സംസാരിച്ചു. പിറ്റേന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും വിളിച്ചു. സത്യത്തിൽ, അവരുടെ സ്​നേഹത്തിനു മുന്നിൽ എനിക്ക്​ വാക്കുകളില്ലാതായി. അത്രയും പരിഗണന നൽകുന്നവരാണ്​ ഇവിടത്തെ ഭരണാധികാരികൾ. പ്രവാസിയെന്നത്​ അവരുടെ ചേർത്തുപിടിക്കലിന്​ ഒരിക്കലും തടസ്സമായിട്ടില്ല.

അടുത്ത അമ്പതിലേക്ക്​ കുതിക്കുന്ന ഇമാറാത്ത്​

യു.എ.ഇ സുവർണ ജൂബിലി നിറവിൽ നിൽക്കു​േമ്പാൾ ഭരണാധികാരികൾ അടുത്ത അമ്പതു​ വർഷത്തെ കുറിച്ച്​ ചിന്തിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്​തിരിക്കുന്നു. രാജ്യം എങ്ങനെ പുരോഗമിക്കണമെന്നതിനെ കുറിച്ച മാസ്​റ്റർ പ്ലാനാണ്​ തയാറാക്കിയിരിക്കുന്നത്​. അതിനുവേണ്ട തത്ത്വങ്ങളും പ്രായോഗിക സമീപനങ്ങളും എല്ലാം തയാറായിക്കഴിഞ്ഞു. ഇവിടത്തെ ഭരണാധികാരികളുടെ ദീർഘദൃഷ്​ടിയും കർമകുശലതയും ഇത്​ വ്യക്​തമാക്കുന്നു.

കഴിഞ്ഞ കാലത്തെ പോലെ, ഈ രാജ്യം പുരോഗതി കൈവരിക്കു​േമ്പാൾ അതി​െൻറ ഗുണം മലയാളികളടക്കമുള്ള മുഴുവൻ പ്രവാസികൾക്കും ലഭിക്കും. ''50 വർഷത്തേക്ക്​ 50 പദ്ധതികൾ'' പ്രഖ്യാപിക്കു​േമ്പാൾ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും അക്കാര്യം വ്യക്​തമായി പറഞ്ഞിട്ടുണ്ട്​. മികച്ച ഭാവി സൃഷ്​ടിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വേണ്ടിയാണ്​ പദ്ധതികളെന്നാണ്​ പറഞ്ഞത്​.

ലുലു ഗ്രൂപ്പും ഭാവിയെ മുന്നിൽ കണ്ടുതന്നെയാണ്​ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്​. കോവിഡ്​ അനേകം പ്രതിസന്ധികൾ സൃഷ്​ടിച്ചതുപോലെ, നിരവധി സാധ്യതകളും തുറന്നിട്ടുണ്ട്​. ഓൺലൈൻ രംഗത്തെ സാധ്യതകൾ അത്തരത്തിലുള്ളതാണ്​. ആ മേഖലയിലും ലുലു വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കയാണ്​. വികസിക്കുന്ന യു.എ.ഇക്കൊപ്പം വളരാൻ നമുക്കും കഴിയുന്നു. അതിനുള്ള സാഹചര്യവും സഹായവും ഇവിടത്തെ നല്ലവരായ ഭരണാധികാരികൾ നമുക്ക്​ ഒരുക്കിത്തരുന്നുണ്ട്​.

അമ്പതാം വാർഷികമെന്ന സുപ്രധാനഘട്ടം പിന്നിടു​േമ്പാൾ, യു.എ.ഇയിലെ ഭരണാധികാരികളോടും ജനങ്ങളോടും എനിക്ക്​ പറയാനുള്ളത്​ അകമഴിഞ്ഞ നന്ദിയാണ്​. വിദേശികളായ മലയാളികളടക്കമുള്ള ഞങ്ങളോട്​ കാണിക്കുന്ന സ്​നേഹത്തിനും സാഹോദര്യത്തിനും അടുപ്പത്തിനും വിശ്വാസത്തിനും നന്ദി, നന്ദി...

ശൈഖ്​ സായിദ്​ എന്ന വെളിച്ചം

ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും പിന്നിൽ മഹാനായ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​െൻറ കരസ്​പർശമുണ്ട്​. അദ്ദേഹം പ്രസരിപ്പിച്ച വെളിച്ചത്തിലാണ്​ യു.എ.ഇ പിച്ചവെച്ചുതുടങ്ങിയത്​. ആദ്യം ഏഴ്​ എമിറേറ്റുകളെ യോജിപ്പിച്ച്​ ഐക്യവും സ്​നേഹവും രൂപപ്പെടുത്തി. ജനങ്ങളെ അത്രമേൽ സ്​നേഹിച്ച ശൈഖിനെ രാജ്യത്തെ ഒാരോ മനുഷ്യനും സ്​നേഹിച്ചു.

ശൈഖ്​ സായിദിനൊപ്പം എം.എ. യൂസുഫലി

ഈ രാജ്യത്ത്​ ജീവിക്കുന്ന എല്ലാവരോടും ഒരേസമീപനം എന്നത്​ അദ്ദേഹം പകർന്ന ഭരണപാഠമായിരുന്നു. സ്വദേശിയോടും വിദേശിയോടും വിവേചനമില്ലാതെ പെരുമാറി. എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കി. 1974ൽ ഇവിടത്തെ സ്വദേ​ശികൾക്ക്​ സ്​ഥലവും കെട്ടിടം പണിയാനുള്ള സൗകര്യങ്ങളും സർക്കാർ ചെയ്​ത് കൊടുക്കുന്നത്​ ഞാൻ നേരിൽ കണ്ടതാണ്​. ഈ നാട്ടിലെ ജനങ്ങളെ ​വളർത്തുന്നതിനു വേണ്ടിയായിരുന്നു അത്​. അടിസ്​ഥാനസൗക​ര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഹരിതവത്​കരണം എന്നിവക്ക്​ ശൈഖ്​ പ്രാധാന്യം നൽകി. യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന അടിസ്​ഥാന സൗകര്യങ്ങൾ നേടിയെടുക്കുന്നതിന്​ അടിത്തറ പാകിയത്​ അദ്ദേഹമായിരുന്നു. ആ പാത പിന്തുടർന്നാണ്​ മക്കളും മറ്റു ഭരണാധികാരികളുമെല്ലാം ഇന്ന്​ മുന്നോട്ടുപോകുന്നത്​.

ശൈഖ്​ സായിദിനെ ഞാൻ പലതവണ നേരിൽ പോയി കാണാൻ എനിക്ക്​ ഭാഗ്യമുണ്ടായിട്ടുണ്ട്​. ഗൾഫ്​ യുദ്ധകാലത്തിന്​ തൊട്ടുമുമ്പാണ്​ ഞാൻ അബൂദബിയിലെ ആദ്യ സൂപ്പർമാർക്കറ്റ്​ ആരംഭിച്ചത്​. അന്ന്​ പലരും നാടുവിടുന്ന കാലമായിരുന്നു.

വലിയ പരസ്യങ്ങൾ നൽകി, സൂപ്പർ മാർക്കറ്റ്​ ആരംഭിച്ചപ്പോൾ അദ്ദേഹം എന്നെ വിളിപ്പിച്ചു. അടുത്തിരുത്തി എന്നോട്​ സംസാരിക്കുകയും മക്കൾക്ക്​ എന്നെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്​​തു. ആ സന്ദർഭം വളരെ നന്ദിയോടെ ഞാനിപ്പോൾ ഓർക്കുകയാണ്​. ശൈഖ്​ സായിദി​െൻറയും മക്കളുടെയും മറ്റു ഭരണാധികാരികളുടെയും പിന്തുണയില്ലായിരുന്നെങ്കിൽ എനിക്ക്​ ഇന്നത്തെ നിലയിൽ എത്താൻ കഴിയുമായിരുന്നില്ല. എനിക്ക്​ വീടിന്​ അബൂദബിയിൽ സ്​ഥലം അനുവദിച്ചു. മുശ്​​രിഫ്​ മാൾ പണിയാനും അൽ ഖലിദിയ്യ മാൾ പണിയാനും ഏക്കർ കണക്കിന്​ സ്​ഥലം അനുവദിച്ചു. അങ്ങ​നെ വ്യക്​തിപരമായി ശൈഖ്​ സായിദും കുടുംബവും എന്നെ സഹായിച്ചു.

അതിന്​ തീർത്താൽ തീരാത്ത കടപ്പാടും സ്​നേഹവും ഉണ്ട്​. ഇക്കാര്യം മാസങ്ങൾക്ക്​ മുമ്പ്​ അബൂദബിയുടെ ഉന്നത പുരസ്​കാരം സമ്മാനിക്കു​േമ്പാൾ ​അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനോട്​ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്​.


തയാറാക്കിയത്​: സാലിഹ്​ കോട്ടപ്പള്ളി

Show Full Article
TAGS:MA Yusuff Ali emarat dil ki dhadkan uae@50 dil ki dhadkan 
News Summary - Thanks, Emirates for your love and care says MA Yusuff Ali
Next Story