നിഷിനും നിഷ്കയും പിന്നെ മോറിക്കാപ്പും
text_fieldsനിഷിൻ തസ്ലിം
മുതൽ മുടക്കാൻ കൈ നിറയെ കാശുള്ള വ്യവസായികളെക്കുറിച്ച്, സംരംഭകരെക്കുറിച്ച് വാർത്തകൾ വരുന്നതിൽ അതിശയിക്കാൻ എന്തിരിക്കുന്നു എന്നാണോ? എന്നാൽ, കേവലം പണത്തിനു പുറമെ സുതാര്യത, വിശ്വസ്തത, കാര്യക്ഷമത ഇവ മൂന്നും കൂടി കൈമുതലായുള്ള സംരംഭകർ സമൂഹത്തിൽ നന്നേ കുറവാണ്. ഒരു കൂട്ടം ആളുകളുടെ മനസ്സിനെ ഒന്നിപ്പിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നയിക്കാൻ വൈദഗ്ധ്യമുള്ള നിഷിൻ തസ്ലിം എന്ന, തികച്ചും വ്യത്യസ്തനായ ഒരു സംരംഭകന്റെ ജീവിതനാൾവഴികൾ പലർക്കും പ്രചോദനമാകും എന്നുറപ്പാണ്.
1983 ൽ കൂർഗിന്റെ കുളിരിലേക്ക് പിറന്നുവീണ, വയനാടൻ മഞ്ഞിന്റെ മടിത്തട്ടിൽ കളിച്ചു വളർന്ന തികച്ചും സാധാരണക്കാരനായ ഒരു കുട്ടി ഇന്ന് ലോകമറിയുന്ന സംരംഭകനായി വളർന്നുയർന്നതിനു പുറകിൽ ആർജവം ചോരാതെ പോരാടിയ കഥകളുണ്ട്.
തന്റെ ബാല്യകാലം മുതൽക്കേ കച്ചവടം നിഷിന് പരിചിതമായിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി, മാഹിയിൽ താമസിച്ചിരുന്ന നിഷിന്റെ മാതൃവീട്ടുകാർ ഹോട്ടൽ ബിസിനസ് ആവശ്യാർഥം കൂർഗിലേക്ക് താമസം മാറുകയായിരുന്നു. 'പാരഡൈസ്' എന്ന ഈ ഹോട്ടൽ അക്കാലത്ത് കൂർഗിൽ പ്രശസ്തമായിരുന്നു.. 'അപ്സര' ഹോട്ടൽ എന്ന തന്റെ പിതാവിന്റെ സംരംഭവും വയനാട്ടിൽ അക്കാലത്ത് പേരു കേട്ടതായിരുന്നു. അധികാരി ചോണോറത്ത് കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ മകൻ സി. കെ മജീദിന്റെയും അറബിക് അധ്യാപികയായ അസ്മാബിയുടെയും മൂന്ന് ആണ്മക്കളിൽ മുതിർന്നവനായി ജനിച്ച നിഷിൻ പിച്ചവെച്ചുണർന്നത് തന്നെ കച്ചവടത്തിലേക്കായിരുന്നു എന്ന് വേണം പറയാൻ.
ക്രിക്കറ്റിൽനിന്ന് ബിസിനസിലേക്ക്
കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ ഹൈസ്കൂളിലെ തന്റെ പഠനകാലം മുതൽ ക്രിക്കറ്റിനെ സ്നേഹിച്ച നിഷിൻ പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലെ സെന്റ് മേരീസ് കോളേജിൽ സ്പോർട്സിലെ തന്റെ മികവിലൂടെയാണ് ബിരുദത്തിനു പ്രവേശനം നേടുന്നത്. ഇത്തരത്തിൽ യാദൃശ്ചികമായി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ച്ലേഴ്സ് നേടിയ നിഷിൻ അക്കാലത്ത് തന്റെ പ്രോജക്റ്റ് ചെയ്തത് പ്രശസ്തമായ തായ് ഗ്രൂപ്പിനൊപ്പമാണ്. ബിസിനസിന്റെയും മാർക്കറ്റിങ്ങിന്റെയും ബാലപാഠങ്ങൾ മനസ്സിലാക്കി തുടങ്ങിയ നിഷിൻ പിന്നീട് ബെൽഗാം യൂനിവേഴ്സിറ്റിക്ക് കീഴിലെ എം വിശ്വേശരയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിനു ചേരുകയായിരുന്നു.
മാസ്റ്റേഴ്സ് പഠനകാലത്തു തന്നെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന് കീഴിൽ വയനാട്ടിലെ സ്വയം സഹായ സംഘങ്ങളുമായി ചേർന്ന് ഒരു പ്രോജക്റ്റ് ചെയ്യാൻ അവസരം ലഭിക്കുകയും അതിലൂടെ വയനാടിന്റെ ജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയാനും നിഷിന് സാധിച്ചു. വയനാടൻ തനതുൽപന്നങ്ങളെ ലോക മാർക്കറ്റിൽ ബ്രാൻഡ് ചെയ്തു കൊണ്ട് പൂർത്തിയാക്കിയ ആ പ്രോജക്ടിലൂടെ ആഗോള മാർക്കറ്റിൽ വയനാടിനുള്ള പ്രാധാന്യം നിഷിൻ തിരിച്ചറിയുകയായിരുന്നു. റീട്ടെയ്ൽ മാർക്കറ്റിങ് ആൻഡ് ഓപറേഷനിൽ എം.ബി.എ നേടിയ നിഷിൻ പിന്നീട് ലോകത്തിലെ തന്നെ പ്രമുഖ ജ്വല്ലറി റീട്ടെയ്ൽ രംഗത്ത് 12 വർഷ കാലത്തോളം പ്രവർത്തിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത നിഷിൻ കുറഞ്ഞ കാലം കൊണ്ട് കൂടുതൽ അനുഭവസമ്പത്ത് നേടിയെടുക്കുകയായിരുന്നു. ആയിടെ ഒരിക്കൽ വിജയവാഡയിലെ ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടലിൽ നിഷിൻ താമസിക്കാൻ ഇടയായി. ആ സംരംഭത്തിന്റെ പ്രവർത്തനം കണ്ടാണ് അദ്ദേഹത്തിന് ഒരു സംരംഭകനാവാൻ ആദ്യം താൽപര്യം ഉദിച്ചത്. ഇതിനിടെയാണ് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലൂടെ, 100ന് പകരം 300 റാഡോ വാച്ച് വിറ്റഴിക്കുകയും റാഡോ വൈസ് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി നിഷിന് സ്വിറ്റ്സർലൻഡ് സന്ദർശിക്കാൻ അവസരം കിട്ടുകയും ചെയ്യുന്നത്.
ആ യാത്ര നിഷിന്റെ ജീവിതത്തിലെയും വയനാടൻ ഹോസ്പിറ്റാലിറ്റി മേഖലയിലെയും വലിയ വഴിത്തിരിവായി തീർന്നു. താൻ ജനിച്ചു വളർന്ന നാടിന്റെ ഭൂപ്രകൃതിയും സ്വിറ്റ്സർലാൻഡുമായുള്ള സാമ്യവും നിഷിന്റെ ഉള്ളിലെ കാൽപനികതയെ ഉണർത്തി.
120 ഏക്കറോളം വരുന്ന തന്റെ പൂർവിക സ്വത്തിൽ നിന്നും തന്റെ പിതാവിന്റെ കൈയിൽ എത്തിച്ചേർന്ന കാപ്പി തോട്ടമുൾപ്പെടുന്ന ഭൂമിയുടെ പശ്ചാത്തലത്തിൽ മറ്റൊരു സ്വിറ്റ്സർലൻഡ് നിഷിൻ വിഭാവനം ചെയ്തു. ജർമൻ വനിതയായ മേരി ക്രാഫ്റ്റ് ന്റെ പേര് ലോപിച്ചുണ്ടായ മൂരിക്കാപ്പ് എന്ന തന്റെ ജന്മനാടിന്റെ ചരിത്രം കൂടെ ചേർത്ത് പിടിച്ചുകൊണ്ട് നിഷിൻ ആ സ്വപ്നത്തിന് 'Morickap' എന്ന് പേരിട്ടു.
പ്രതിസന്ധികളിൽ പതറാത്ത ആത്മവീര്യം
കുന്നിൻ മുകളിലെ ഈ റിസോർട്ടിലേക്കു ഇരച്ചെത്തുന്ന ആഡംബര കാറുകൾ നിഷിനും കുടുംബവും സ്വപ്നം കണ്ടു തുടങ്ങുകയായിരുന്നു. 2016 ൽ നോട്ടു നിരോധനം നിലവിൽ വന്നപ്പോൾപോലും തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുറപ്പിക്കാൻ നിഷിനു സാധിച്ചു. പക്ഷേ ഈ പ്രോജക്ടിന്റെ തുടക്കം മുതൽ തന്നെ നിരവധി പ്രതിസന്ധികളുടെ പ്രളയമായിരുന്നു നിഷിനു നേരിടേണ്ടി വന്നത്.
2017, 2018 വർഷങ്ങളിലെ പേമാരിയും പ്രളയവും, തുടർന്ന് റിസോർട്ട് പ്രവർത്തനക്ഷമമായതിനു ശേഷം 2018ൽ നിപ വൈറസ് വ്യാപനം .2020, 2021 ൽ കൊറോണ വൈറസ് വ്യാപനം ഇങ്ങനെ തുടരെ തുടരെ തടസ്സങ്ങൾ നേരിട്ട് കൊണ്ടിരുന്നപ്പോഴും ആത്മവീര്യം ചോരാതെ നിഷിനും സഹോദരങ്ങളായ റിസ്വാൻ ഷിറാസും, റോഷൻ ഫവാസും തങ്ങളുടെ തൊഴിലാളികളെയും റിസോർട്ടിനെയും കൃത്യമായി നിലനിർത്തി പോന്നു, ഒപ്പം പ്രളയകാലത്ത് നിഷിനും സഹോദരങ്ങളും അവരുടെ സംരംഭവും നാടിനും നാട്ടുകാർക്കും തണലൊരുക്കുകയും, കോവിഡ് കാലത്തു പ്രവാസികൾക്ക് ആശ്രയമാവുകയും ചെയ്തു.
ഹോസ്പിറ്റാലിറ്റി മേഖലയെ തകിടം മറിക്കും വിധമുള്ള ഇത്തരം തടസ്സങ്ങളിലും ശുഭാപ്തി വിശ്വാസം ചോരാതെ നിഷിൻ ഭാവിയിലെ അവധി ദിനങ്ങളെ വിൽപനക്ക് െവച്ചു. ഇത്തരത്തിൽ തടസ്സങ്ങളെ അവസരങ്ങളാക്കിക്കൊണ്ട് നിഷിനും കൂട്ടരും പ്രതിസന്ധികളെ അതിജീവിച്ചു. അതേ മോറിക്കാപ്പ് റിസോർട്ട് എങ്ങനെ നമ്പർ വൺ ആയി എന്നതിന്റെ ഏക ഉത്തരം ‘നിഷിനും സഹോദരങ്ങളും’ എന്ന് നിസ്സംശയം പറയാം.
തുടക്കമല്ല തുടർച്ചയാണ് മോറിക്കാപ്പ്
ഒരു റിസോർട്ട് എന്നതിനപ്പുറത്തേക്കു ഒരു ബ്രാൻഡ് ആയി വളർന്നു വന്ന മോറിക്കാപ്പ് പിന്നീട് തങ്ങളുടെ കീഴിൽ നിർമിച്ച ഓരോ പ്രോജക്ടിലും വ്യത്യസ്തങ്ങളായ യൂറോപ്യൻ വാസ്തുശൈലി ഉൾപ്പെടുത്തിക്കൊണ്ട് വയനാടൻ ഹോസ്പിറ്റാലിറ്റിയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. 'ഡാം സ്ക്വയർ' എന്ന ആംസ്റ്റർഡാം വാസ്തു മാതൃകയിൽ വയനാട്ടിൽ നിർമിച്ച ആഡംബര അപ്പാർട്ട്മെന്റുകളും, ഇൻഡോ ബ്രിട്ടൺ വാസ്തുമാതൃകയിൽ നിർമിച്ച ലോർഡ്സ് 83 റിസോർട്ടും, പോർച്ചുഗീസ് വാസ്തു മാതൃകയിൽ നിർമിച്ച ഏറ്റവും പുതിയ ഹോട്ടലും വസതിയും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തിൽ നിഷിന്റെ നേതൃത്വത്തിൽ മോറിക്കാപ്പ് ഗ്രൂപ് തങ്ങളുടെ പ്രയാണം തുടരുന്നു.
‘ലോർഡ്സ് 83-
ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും "വിൻഡം" അംഗീകൃത റിസോർട്ട് ': ക്രിക്കറ്റിൽ നിന്നൊരു ബിസിനസ്
കുട്ടിക്കാലം മുതൽക്കേ ക്രിക്കറ്റിനോട് തീവ്രമായ ഇഷ്ടം കാത്തുസൂക്ഷിച്ച വ്യക്തിയാണ് നിഷിൻ. തന്റെ കോളജ് വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായിരുന്ന നിഷിനെ തേടി ലോകത്തു മറ്റാർക്കും കിട്ടാത്ത ഒരവസരം വന്നെത്തുകയായിരുന്നു. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) യുടെ മുൻ ജോയന്റ് സെക്രട്ടറിയും ബോർഡ് മെംബറുമായ ജയേഷ് ജോർജ് വയനാട് മോറിക്കാപ്പ് റിസോർട്ട് സന്ദർശിക്കുകയും വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തോടു ചേർന്ന് സോണൽ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധർമശാല ക്രിക്കറ്റ് സ്റ്റേഡിയത്തോട് ഉപമിക്കാവുന്ന ഇന്ത്യയിലെ തന്നെ രണ്ടാമത് ഹൈ അൾട്ടിട്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വയനാട്ടിലെ കൃഷ്ണഗിരി. എന്നാൽ, ഈ സ്റ്റേഡിയത്തോടു ചേർന്ന് കളിക്കാർക്ക് വേണ്ടത്ര സൗകര്യമുള്ള ഒരു താമസ സൗകര്യം ഇല്ലെന്നും അങ്ങനൊരു സൗകര്യം നിഷിനു ഒരുക്കാനാവുമോ എന്നാണു അദ്ദേഹം അന്വേഷിച്ചത്. ഇതേ കാര്യം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും നിഷിനോട് അന്ന് ഫോണിൽ സംസാരിക്കുകയുണ്ടായി.
ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ലോർഡ്സ് 83 വയനാട് കൃഷ്ണഗിരിയിൽ കപിൽദേവ് ഉദ്ഘാടനം ചെയ്യുന്നു
ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന ആ ചെറുപ്പക്കാരന് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. ഈ ആശയത്തോട് ചേർന്ന് നിൽക്കാൻ വെറും മൂന്നുമാസം കൊണ്ട് നിരവധി സംരംഭകർ സന്നദ്ധരായി മുന്നോട്ടു വരികയും ഒടുവിൽ സ്റ്റേഡിയത്തോടു ചേർന്ന് കൊണ്ട് എല്ലാവിധ ആഡംബര സൗകര്യങ്ങളോടു കൂടി ഒരു റിസോർട്ട് ഒരുക്കാൻ നിഷിനും കൂട്ടർക്കും സാധിച്ചു. ഇതിനിടെ താൻ നടത്തിയ യൂറോപ്യൻ യാത്രയിൽനിന്നും സ്മാരക കെട്ടിടങ്ങളുടെ ആവശ്യവും പ്രാധാന്യവും നിഷിൻ ഉൾക്കൊണ്ടു. 1983 ൽ ലോർഡ്സ് സ്റ്റേഡിയത്തിൽ െവച്ച് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് വേൾഡ് കപ്പ് നേട്ടത്തിന്റെ സ്മരണയ്ക്കായി നിഷിൻ ഈ റിസോർട്ടിനെ ലോർഡ്സ് 83 എന്ന് നാമകരണവും ചെയ്തു.
കേവലം പേരിൽ മാത്രമല്ല റിസോർട്ടിന്റെ വാസ്തുശൈലിയും ലോർഡ്സ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തോടു സമാനമായാണ് ഒരുക്കിയിട്ടുള്ളത്. 1983 ൽ വേൾഡ് കപ്പ് എടുത്തുയർത്തിയ മഹാനായ കപിൽ ദേവിന്റെ അതേ കൈകൾ തന്റെ ലോർഡ്സ് 83 എന്ന ഈ റിസോർട്ട് ഉദ്ഘാടനം ചെയ്യണമെന്ന നിഷിന്റെ ആ സ്വപ്നവും അടുത്തിടെ യാഥാർഥ്യമായി.അമേരിക്ക ആസ്ഥാനമായുള്ള വിൻധം ഹോട്ടൽസ് ആൻഡ് റിസോർട്സ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ റിസോർട്ടാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ലോർഡ്സ് 83 റിസോർട്ട്. 90 ൽ പരം രാജ്യങ്ങളിലായി 9200 ൽ അധികം ഹോട്ടലുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഫ്രാഞ്ചൈസി ആണ് വിൻധം.
യുറേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലയിൽ ഉൾപ്പെടുന്നതാണ് ലോർഡ്സ് 83 റിസോർട്ട്. വിൻധത്തിന്റെ സോഫ്റ്റ് ബ്രാൻഡ് ആയ ഈ ട്രേഡ് മാർക്ക് കളക്ഷൻ ഏറെ പ്രത്യേകതകളും സൗകര്യങ്ങളും ഉള്ള ഹോട്ടലുകൾക്കോ റിസോർട്ടുകൾക്കോ മാത്രം നൽകിവരുന്ന ഒരു അംഗീകാരമാണ്. അമൃത്സറിൽ സ്ഥിതി ചെയ്യുന്ന ദി എർത് ഹോട്ടലിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ മറ്റൊരു റിസോർട്ടിന് ഈ ട്രേഡ് മാർക്ക് ലഭിക്കുന്നത്.
നിഷ്ക: നിക്ഷേപകരംഗത്തെ വിപ്ലവം
വിജയം കൊയ്യുന്നതിൽ കാലദേശാന്തരമില്ലാത്ത മേഖലയാണ് സ്വർണാഭരണ വ്യാപാരം. ജ്വല്ലറി റീട്ടെയ്ൽ രംഗത്തെ തന്റെ ദീർഘകാല പ്രവൃത്തിപരിചയം കൈമുതലാക്കി നിഷ്ക മൊമെന്റ്സ് ജ്വല്ലറി എന്ന ആഗോള ബ്രാൻഡ് തന്നെ നിഷിന്റെ നേതൃത്വത്തിൽ അടുത്തിടെ അവതരിപ്പിക്കപ്പെട്ടു. റിസോർട്ടുകൾ ആരംഭിച്ച കാലത്ത്, ആഡംബര ആസ്തികൾക്കു മേലുള്ള ഫ്രാക്ഷണൽ ഉടമസ്ഥത ഒരു പുതിയ മോഡൽ ആയിരുന്നിട്ടും നിഷിൻ ആ രീതി അവലംബിക്കുകയും കൃത്യമായി വിജയം കാണുകയും ചെയ്തു. എന്നാൽ, പിൽക്കാലത്ത് നിഷ്ക മൊമെന്റ്സ് ജ്വല്ലറിയിലൂടെ, ജ്വല്ലറി റീട്ടെയ്ൽ ശൃംഖലയിലേക്കു പ്രവേശിക്കുമ്പോൾ നിഷിൻ വിപ്ലവകരമായ മറ്റൊരു ബിസിനസ് മോഡലാണ് മുന്നോട്ടു െവച്ചത്.
ദുബൈ കരാമ സെന്ററിൽ നിഷ്ക ജ്വല്ലറിയുടെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ച ചലച്ചിത്രതാരം സമാന്ത, നിഷ്ക ചെയർമാൻ നിഷിൻ തസ്ലിമിനും മറ്റു വിശിഷ്ടാതിഥികൾക്കുമൊപ്പം.
ഹൈപ്പർലോക്കൽ, പാർട്ടിസിപ്പേറ്ററി ഓണർഷിപ് നെറ്റ്വർക്ക് ബിസിനസ് മോഡൽ എന്ന ഈ ഒരു രീതിയിലൂടെ സംരംഭകരിൽ ഓരോരുത്തരും ബിസിനസിൽ തങ്ങളുടേതായ രീതിയിൽ പങ്കാളിത്തം വഹിക്കുന്നു. ഇവിടെ ബിസിനസിന്റെ വിജയം ഒരു കൂട്ടുത്തരവാദിത്തമായി തീരുന്നു. സ്വർണത്തിന്റെ നാടായ ദുബൈയിൽ ആദ്യ ഔട്ട്ലെറ്റ് കരാമയിൽ തുറന്നുകൊണ്ട് ആരംഭിച്ച നിഷ്കയുടെ രണ്ടാമത് ഔട്ട്ലെറ്റ് ഈയിടെ അൽ ബർഷയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്ന് ഷാർജ, ബർ ദുബൈ, അബുദബി, യു.എസ് എന്നിവിടങ്ങളിൽ ശൃംഖലകൾ ആരംഭിക്കുന്നതിന്റെ പിന്നണി പ്രവർത്തനത്തിലാണ് ഇപ്പോൾ നിഷിനും കൂട്ടരും. ആഗോളതലത്തിൽ 100 സ്റ്റോർ എന്ന യാത്രയിൽ ഓരോ വർഷവും തുടക്കത്തിൽ 3 പുതിയ സ്റ്റോർ എന്നിങ്ങനെ ആദ്യത്തെ 20 വർഷം കൊണ്ട് 100 സ്റ്റോർ നടപ്പിലാക്കുകയാണ് നിഷിന്റെ ലക്ഷ്യം.
ദുബൈ അൽ ബർഷയിൽ നിഷ്കയുടെ രണ്ടാമത് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചലച്ചിത്രതാരം വിദ്യ ബാലൻ, ചെയർമാൻ നിഷിൻ തസ്ലിമിനും മറ്റു വിശിഷ്ടാതിഥികൾക്കുമൊപ്പം.
ആദ്യ 3 വർഷം നിഷ്കയോടൊപ്പം 400 നിക്ഷേപകർക്ക് ഭാഗമാവാൻ അവസരം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ബിസിനസിന്റെ രണ്ടാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ഫണ്ടിങ്, മൂന്നാം ഘട്ടത്തിൽ ഇനിഷ്യൽ പബ്ലിക് ഓഫറിങ്, നാലാം ഘട്ടത്തിൽ ഫ്രാൻഞ്ചൈസി മോഡൽ എന്നിങ്ങനെയാണ് നിഷ്കയുടെ പ്രയാണരേഖയായി നിഷിൻ വരച്ചുെവച്ചിട്ടുള്ളത്. നിലവിൽ ഇരുന്നൂറോളം നിക്ഷേപകരെ ഒന്നിപ്പിച്ചു നിർത്തി ഒരേ സ്വപ്നത്തിലേക്ക് നയിക്കുന്ന നിഷിന്റെ സ്വത്തുക്കളിൽ ഏറ്റവും അമൂല്യമായ സമ്പാദ്യമാണ് ഇത്രയും മനുഷ്യർ. മൂന്ന് വർഷം കൊണ്ട് ആയിരത്തിലധികം പാർട്ണേഴ്സിനെ കൂടെ ചേർത്ത് ഒന്നിച്ചു വളരുക എന്ന ആശയമാണ് നിഷിൻ മുന്നോട്ടുവെക്കുന്നത്. തന്റെ അനുഭവങ്ങളിൽ നിന്ന് നിഷിനു പറയാനുള്ളത് ഇതാണ് "ബിസിനസിലെ യഥാർഥ വിജയം ലാഭത്തെ പിന്തുടരുന്നതിൽ നിന്നല്ല, മറിച്ച് ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലും മറ്റുള്ളവർക്ക് മൂല്യമുള്ള അനുഭവം സൃഷ്ടിക്കുന്നതിലും എല്ലാത്തിനുമുപരി സുതാര്യതയിൽ നിന്നുമാണ് സംഭവിക്കുന്നത്.
നിങ്ങളുടെ ചുറ്റുമുള്ളവരെ കൈ പിടിച്ചു ഉയർത്തുമ്പോൾ, സമ്പാദ്യവും സമൃദ്ധിയും സ്വാഭാവികമായും പിന്തുടരുന്നു." അതെ, വയനാട്ടിലെ പിണങ്ങോട് എന്ന ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന നിഷിൻ വളരുമ്പോൾ ഒപ്പം വളരുന്നത് ഒരു നാടാണ് കൂടെ ഒരു ബ്രാൻഡും. +971 50 884 5862, investordesk@nishkajewellery.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.